നരി വേട്ടക്കു പുതിയ മുഖം

കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു
ടൊവിനോ തോമസ്സിനു പുറമേ, സുരാജ് വെഞ്ഞാറമൂട്, പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളായി ട്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ ടൊവിനോ തോമസ്സിൻ്റേയും, നായിക പ്രിയംവദാ കൃഷ്ണൻ്റേയും പോസ്റ്റർ സിവിൽ വേഷവിധാനത്തിൽ
പുറത്തുവിട്ടിരുന്നു
സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റുറും പുറത്തുവിട്ടിരുന്നു.
ഇപ്പോൾ പ്രധാന നടന്മാരുടെ ഒന്നിച്ചുള്ള പോസ്റ്റർ പുറത്തുവിട്ടത് ഏറെ കനതുകമായിരിക്കുന്നു
ടൊവിതോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.
. ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
പൂർണ്ണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗദ്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ്ഈ കഥാപാത്രങ്ങൾ. ചിത്രത്തിൻ്റെ നിർണ്ണായകമായ ഗതിവിഗതികളിൽ ഈ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം ഏറെ വലുതാണ്.
ഇതിലെ ഏറെ പ്രാധാന്യം നിറഞ്ഞതാണ് വർഗീസ് പീറ്റർ എന്ന കോൺസ്റ്റബിളിൻ്റേത്.
അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സംഘർഷങ്ങളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനം.
. മനോഹരമായ ഒരു പ്രണയവും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കു
ന്നുണ്ട്.
പ്രേക്ഷകർക്ക് മനസ്സിൽ ചേർത്തുവയ്ക്കാൻ പറ്റുന്ന കഥാപാത്രങ്ങളാണ് വർഗീസ് പീറ്ററും, ബഷീർ അഹമ്മദും, രഘുറാം കേശവും, ‘
വർഗീസിൻ്റെ പ്രണയിനി നാൻസി എന്ന കഥാപാത്രത്തെയാണ് പ്രിയംവദാകൃഷ്ണ അവതരിപ്പിക്കുന്നത്.
: മെയ് മാസത്തിൽ പ്രദർശനത്തിനെ
ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ പോസ്റ്ററുകൾ വിട്ടിരിക്കുന്നത്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ.
ഗാനങ്ങള്‍ – കൈതപ്രം ‘
സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – വിജയ്.
എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – എന്‍. എം. ബാദുഷ
പ്രൊജക്റ്റ് ഡിസൈന്‍ ഷെമി
കലാസംവിധാനം – ബാവ
മേക്കപ്പ് – അമല്‍.
കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രതീഷ് കുമാര്‍ .
നിര്‍മ്മാണ നിര്‍വ്വഹണം – സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍
കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.

News Desk

Recent Posts

ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു. കേരളമേ?

ദർശന വിവാദം, രസീത് വിവാദം എന്തിന് വേണ്ടി ആർക്കുവേണ്ടി, അന്തമായ മത വിശ്വാസം.ഏറ്റെടുക്കുന്നവരുടെ വിവരങ്ങൾ വ്യക്തം.മമ്മൂട്ടിയും മോഹൻലാലും എന്തു പിഴച്ചു.…

19 minutes ago

സ്ത്രീ പദവി പഠന റിപ്പോർട്ട് ചരിത്രത്തിൻ്റെ ഭാഗo,മാധ്യമ പ്രവർത്തക ജസ്ന ജയരാജ്

തളിപ്പറമ്പ:സ്ത്രീ പദവി പഠന റിപ്പോർട്ട് ചരിത്രത്തിൻ്റെ ഭാഗമാന്നെന്നും പൊതു സമൂഹത്തിൽ സ്ത്രീകൾക്ക് ശക്തമായ നിലയിൽ ഇടപെടാൻ കഴിയണമെന്നും മാധ്യമ പ്രവർത്തക…

59 minutes ago

ജഡ്ജി യുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവം :സീൻ മഹസർ ഇല്ലാത്തതഘംന്തെന്ന് ആഭ്യന്തര അന്വേഷണ സംഘം

ന്യൂഡെല്‍ഹി: ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവംത്തിൽ സീൻ മഹസർ ഇല്ലാത്തതെന്തെന്ന് പോലീസിനോട് ആഭ്യന്തര അന്വേഷണ സംഘം. പോലീസിന് വീഴ്ച്ച…

1 hour ago

കറുപ്പിന് എന്താണ് കുഴപ്പം വി.ഡി സതീശൻ.

ഏറ്റവും പവര്‍ഫുള്ളായ ഫേസ്ബുക്ക് പോസ്റ്റാണ് ചീഫ് സെക്രട്ടറി ഇട്ടിരിക്കുന്നത്. സാധാരണ ആരും അതിന് ധൈര്യം കാണിക്കാത്തതാണ്. പക്ഷെ ചീഫ് സെക്രട്ടറി…

2 hours ago

നിറത്തിന്റെ പേരിൽ ഭർത്താവുമായി താരതമ്യം ചെയ്ത് അപമാനിച്ചു; കുറിപ്പുമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ

തിരുവനന്തപുരം:നിറത്തിന്റെ പേരിൽ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെയും ഭർത്താവും മുൻ…

2 hours ago

ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു.

കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി…

3 hours ago