തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.നിര്‍ദ്ദേശം ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ചുമത്തും. അതേസമയം, കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവുകള്‍ നടപ്പിലാകാറില്ലെന്നാണ് ആക്ഷേപം
ഈ വര്‍ഷം ഒക്ടോബര്‍ 27 ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറാണ് ഇത്. അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു. ഉത്തരവിറക്കി രണ്ടു മാസം ആകുമ്പോഴും ഒരു നടപടിയും ഉണ്ടായില്ലെന്നതിന് തെളിവാണ് ഇന്നലെ വീണ്ടും ഇറക്കിയ ഈ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ ഒരു വകുപ്പും പാതയോരങ്ങളിലോ ഫുട്പാത്തുകളിലോ ട്രാഫിക് ഐലന്‍ഡുകളിലോ യാതൊരുവിധ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സ്‌ക്വാഡുകള്‍ ഇറങ്ങണം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ അത് തദ്ദേശ സെക്രട്ടറിമാരുടെ വീഴ്ചയായി കാണുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അനധികൃത ബോര്‍ഡുകള്‍ക്ക് എതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. കാലാകാലങ്ങളില്‍ ഉത്തരവുകള്‍ ഇറങ്ങും എങ്കിലും ഒന്നും നടപ്പിലാകില്ല എന്നതാണ് വസ്തുത.എന്നാൽ കോടതി 18 വരെ സമയം നൽകിയിട്ടുണ്ട് അതോടൊപ്പം ഗവൺമെൻ്റിന് വ്യക്തമായ നിർദേശങ്ങൾ കോടതി നൽകി കഴിഞ്ഞു.
ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്…
തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…
ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…
മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…
കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.