Business

ഇലക്ട്രിക് ബസ് സർവീസ് , റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ്.

റെക്കോർഡ് കളക്ഷനുമായി വികാസ് ഭവൻ യൂണിറ്റ് 14 ഇലട്രിക്ക് ബസ് സർവീസ് നടത്തി KSRTC വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അര ക്കോടി എന്ന റെക്കോർഡ്. വെറും 14 സർവീസ് നടത്തിയാണ് ഈ റിക്കോർഡ് നേട്ടത്തിന് KSRTC വികാസ് ഭവൻ ഉടമയായത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ആഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർദ്ധിച്ചു. വരുമാനം കുറഞ്ഞ സർവീസുകൾ പുന. ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും KSRTC CMD യുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമായും EPKM 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു.

സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ ആകെ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വർദ്ധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനത്തിൻ്റെ ഇരട്ടിയാണ് വർദ്ധിച്ചത്. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫീസർ CP പ്രസാദ് അറിയിച്ചു.ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടി കൊണ്ട് വന്ന മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

വികാസ് ഭവൻ യുണിറ്റിലെ ഇൻസ്പെക്ടർ SJ പ്രദീപിനാണ് ഇലട്രിക്ക് ബസുകളുടെ ചുമതല. കഴിഞ്ഞ വർഷം ഓണത്തിന് തമ്പാനൂർ യുണിറ്റിൽ ടിയാൻ ടി യൂണിറ്റിൽ ഓണനാളിൽ 10 ദിവസം കൊണ്ട് 4 കോടി 40 ലക്ഷം വരുമാനം നേടിയതിന് അന്നത്തെ CMD ടിയാനെ ആദരിച്ചിരുന്നു.

News Desk

Recent Posts

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

5 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

6 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

6 hours ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

7 hours ago

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…

7 hours ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…

7 hours ago