സി പി ഐ നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു

സി പി ഐ നേതാക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചു.തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനുമായി സിപിഐ നേതാക്കൾ കൂടിക്കാഴ്ച നടത്തി. സി പി ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം, റവന്യൂ മന്ത്രി കെ രാജൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി ആർ മുത്തരശ്ശൻ, തമിഴ്നാട്ടിലെ സി പി ഐ എം പിമാർ, എം എൽ എ മാർ എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം സ്റ്റാലിനേയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനേയും സന്ദർശിച്ചത്. സെപ്തംബർ മാസത്തിൽ കേരളത്തിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്കും, പാർട്ടിയുടെ നൂറാം വാർഷിക ആഘോഷ പരിപാടിയിലേക്കും ഇരുവരേയും സി പി ഐ നേതാക്കൾ ക്ഷണിച്ചു. തമിഴ് സാഹിത്യത്തിലെ ഇതിഹാസമായ തിരുവള്ളുവറിൻ്റെ ശില്പം നൽകിയാണ് ഉപമുഖ്യമന്ത്രി സി പി ഐ നേതാക്കളെ വരവേറ്റത്. കേന്ദ്ര ഭരണകൂടം നേതൃത്വം നൽകുന്ന ഫാസിസത്തിനും ജനാധിപത്യ വിരുദ്ധതക്കുമെതിരെ യോജിച്ച പോരാട്ടത്തിന്റെ ആവശ്യകത സി പി ഐ – ഡി എം കെ നേതാക്കൾ ചർച്ച ചെയ്തു. യോജിച്ച പോരാട്ടത്തിൽ യോജിക്കാവുന്ന മുഴുവൻ കക്ഷികളേയും കൂട്ടിയോജിപ്പിക്കണമെന്ന കാര്യം ചർച്ചയിൽ ഉയർന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading