BREAKING NEWS

ലൈംഗിക അതിക്രമം, നടി മിന്നു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി

ലൈംഗിക അതിക്രമം, നടി മിന്നു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി

കൊച്ചി: ലൈംഗിക അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലിൽ നടി മിന്നു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. മുകേഷ്,മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ ആയിരുന്നു വെളിപ്പെടുത്തൽ.

നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് മിന്നു രംഗത്തുള്ളത്. ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായും നടി പറഞ്ഞു.

2008ലാണ് ജയസൂര്യയുടെ ഭാഗത്തു നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്‌റ്റ് റൂമിൽ പോയിട്ടു വന്നപ്പോൾ ജയസൂര്യ പുറകിൽ നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ‘ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു.

3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല.

പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി -സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി എന്നാണ് ആരോപണം.

News Desk

Recent Posts

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ

കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട  കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്റ്  പിപി…

2 hours ago

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

5 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

5 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

5 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

11 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

12 hours ago