കടൽ മണൽ ഖനനത്തിനെതിരേ,തീരദേശ ഹർത്താൽ ആരംഭിച്ചു
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ തീരദേശ ഹർത്താൽ ആരംഭിച്ചു. ഇന്ന് രാത്രി 12വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല ഹർത്താലിൽ നിശ്ചലമാകും. രാവിലെ 9ന് തൊഴിലാളികളുടെ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. ആലപ്പുഴയിൽ ചെത്തി ഹാർബറിൽ
സമരസമിതി ചെയർമാൻ
പി പി ചിത്തരഞ്ജൻ എംഎൽഎ ഉത്ഘാടനം ചെയ്യും. തോട്ടപ്പള്ളിയിൽ ടി ജെ ആഞ്ചലോസ്, പുന്നപ്ര ഫിഷ്ലാൻഡിൽ വി ദിനകരൻ എന്നിവർ ഉത്ഘാടനം ചെയ്യും.
ഹാർബർ, മാർക്കറ്റുകൾ എന്നിവ പൂർണമായും അടഞ്ഞുകിടക്കും. മത്സ്യവിതരണമേഖലയും പീലിങ് അടക്കമുള്ള അനുബന്ധമേഖലകളും ഹർത്താലിന്റെ ഭാഗമാകുന്നുണ്ട്. എൽഡിഎഫിലെയും യുഡിഎഫിലെയും പാർടികളും ലത്തീൻസഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയില്‍ ബി ജെ പി യെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ആദരണീയരായ ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരീല്‍ നടന്ന…
തിരുവനന്തപുരം:സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
തിരുവനന്തപുരം:കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻ്റെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി…
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
കണ്ണൂർ:മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ്കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി…
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…