മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു.
തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു ആയിരുന്നു അന്ത്യം.
മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും.
സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ.
ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും.
സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.”
“മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.”
🙏 പ്രണാമം 🙏
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയില്‍ ബി ജെ പി യെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ആദരണീയരായ ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരീല്‍ നടന്ന…
തിരുവനന്തപുരം:സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
തിരുവനന്തപുരം:കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻ്റെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി…
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
കണ്ണൂർ:മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ്കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി…
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…