BREAKING NEWS

“പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും:നിയമപരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി”

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങൾ നിലവിൽ വന്നത്. പഴയ നിയമങ്ങളുടെ പേരുകൾക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികൾ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്കരണ കമ്മീഷൻ പരിശോധിക്കുക.

News Desk

Recent Posts

“കൊലപാതക ശ്രമം: പ്രതികളെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി “

മുന്‍ വിരോധം നിമിത്തം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ തിരികെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും…

2 hours ago

“തൃശൂരിലെ ബിജെപി ജയം കോൺഗ്രസ് വോട്ട് കൊണ്ടെന്ന് മുഖ്യമന്ത്രി”

ചേലക്കര: ഇടത് മുന്നണിയുടെ ചേലക്കര നിയോജക മണ്ഡലം സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന്…

2 hours ago

“കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി”

കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ…

3 hours ago

കോഴ വാഗ്ദാനം പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ:തോമസ് കെ. തോമസ്

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി…

3 hours ago

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു.

തിരുവനന്തപുരം:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു. ഈ ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പോലീസ്…

7 hours ago

പച്ചിലകാട്ടി പേടിപ്പിക്കേണ്ട.ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. കോവൂർ കുഞ്ഞുമോൻഎം എൽ എ.

ശാസ്താംകോട്ട: പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം…

10 hours ago