BREAKING NEWS

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു.

തിരുവനന്തപുരം:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു. ഈ ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ നയിക്കും. അമ്പേഷണ പുരോഗതി വിലയിരുത്തി കണ്ണൂർ റെയ്ഞ്ച് ഡി ഐ ജിക്ക് എല്ലാ വാരത്തിലും റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.

എഡിഎം നവീൻ ബാബുവിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.കണ്ണുർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. പി പി ദിവ്യ ക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. കെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. റവന്യു വകുപ്പ് മന്ത്രി കെ രാജന് റിപ്പോർട്ട് ഇന്ന് കൈമാറി മന്ത്രി പരിശോധിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. കളക്ടർ അടക്കം 17 പേരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതേ സമയം ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.

News Desk

Recent Posts

“പുതിയ ക്രിമിനൽ നിയമം: സംസ്ഥാന ഭേദഗതി പരിഗണിക്കും:നിയമപരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തി”

പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ…

3 mins ago

“കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി”

കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ…

45 mins ago

കോഴ വാഗ്ദാനം പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ:തോമസ് കെ. തോമസ്

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി…

53 mins ago

പച്ചിലകാട്ടി പേടിപ്പിക്കേണ്ട.ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. കോവൂർ കുഞ്ഞുമോൻഎം എൽ എ.

ശാസ്താംകോട്ട: പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം…

8 hours ago

കെ എസ് ആർ ടി സി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി അഞ്ച് പ്രാവശ്യം തുടർച്ചയായി മുഖത്തടിച്ചതായി പരാതി.

അങ്കമാലി:കെ എസ് ആർ ടി സി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി അഞ്ച് പ്രാവശ്യം തുടർച്ചയായി മുഖത്തടിച്ചതായി പരാതി.ചെങ്ങന്നൂരിൽ നിന്ന്…

11 hours ago

ദന ചുഴലിക്കാറ്റ് വൻ നാശം വിതച്ചത് രണ്ട് സംസ്ഥാനങ്ങളിൽക്കൂടി രാവിലെ 3 ന് തീരത്ത് ആഞ്ഞു വീശുന്നു. തുടക്കം150 കിലോമീറ്റർ വേഗത

ന്യുദില്ലി:ദന ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയിലും പശ്ചിമ ബംഗാളിലുംകനത്ത നാശം വിതച്ച് മുന്നോട്ടു കടക്കുന്നു. ആളപായമില്ല. മരങ്ങൾ കടപുഴകി വീണു.. ഇപ്പോൾ…

12 hours ago