ആലപ്പുഴ. പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര എന്‍എസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആൽഫിനെയും കാണാതായി. ഇവർ മുങ്ങി താഴുന്നത് ശ്രദ്ധയിൽപ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ ശ്രമം പാഴായി.
തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം:കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് മോഹൻദാസ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച സുരക്ഷിത…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ്…
കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ…
ചെന്നൈ:നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. നേരത്തെ ബൈപ്പാസ് സർജറി ചെയ്തിരുന്നു.സംവിധായകൻ…
തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ്…
എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025 – എൻട്രികൾ ക്ഷണിക്കുന്നു എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ…