ഇൻഷുറൻസ് ലംഘനം കെഎസ്ആർടിസി ക്കെതിരെ കേസെടുത്തു.
മാവേലിക്കര : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിക്കുകയും അതുവഴി പൊതുജന സുരക്ഷ അപകടത്തിലാക്കുകയും നിയമപരമായ ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തതിന് കെഎസ്ആർടിസിക്കു എതിരെ ആം ആദ്മി പാർട്ടി നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. എഎപി കേരള സംസ്ഥാന പ്രസിഡൻ്റ് അഡ്വ വിനോദ് മാത്യു വിൽസണാണ് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയത്.
കെഎസ്ആർടിസിയുടെ ഭൂരിഭാഗം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്തിടെ നടന്ന വിവരാവകാശ അന്വേഷണത്തിൽ കണ്ടെത്തിയത്. ആം ആദ്മി പാർട്ടി പുറത്തുവിട്ട ഏറ്റവും പുതിയ വിവരാവകാശ മറുപടി പ്രകാരം കെഎസ്ആർടിസിയുടെ ഇൻഷുറൻസ് ഫണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ല എന്ന വിവരം ആം ആദ്മി പാർട്ടി പുറത്തുവിട്ടിരുന്നു.
മുൻപ് വിവരാവകാശ രേഖ പ്രകാരം കെ. എസ്.ആർ.ടി.സിയുടെ പകുതിയിലതികം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലാ എന്ന വിവരങ്ങൾ പുറത്ത് വിട്ടപ്പോൾ കെ.എസ്.ആർ.ടി.സി പ്രതിരോധിച്ചത് വാഹനങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ട് എന്ന മറുപടിയിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖ പ്രകാരം കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കോ യാത്രക്കാർക്കോ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി പ്രകാരം ഇൻഷുറൻസും എടുത്തിട്ടില്ല എന്ന് വ്യക്തമാകുന്നു.
ആം ആദ്മി പാർട്ടിയുടെ പരാതിയിൽ ഇത്തരത്തിൽ ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന ബസ്സുകൾ ഇൻഷുറൻസ് എടുക്കും വരെ സസ്‌പെൻഡ് ചെയ്യണം എന്നും കെഎസ്ആർടിസിയുടെ സാമ്പത്തിക മാനേജ്മെൻ്റിൻ്റെ അടിയന്തര ഓഡിറ്റ് നടത്തണം എന്നും നിയമപരവും മനുഷ്യാവകാശവുമായ ഉത്തരവാദിത്തം – യാത്രക്കാരുടെയും ജീവനക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും , കേരള ട്രാൻസ്‌പോർട് കമ്മീഷനും സ്വമേധയാ നടപടിയെടുക്കണം എന്നും ആവിശ്യപ്പെട്ടിരുന്നു.
മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം…
തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ…
ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുരഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെഇന്ന്സമാപനമാകും.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയദിശാബോധംനൽകുന്ന പുതിയതീരുമാനങ്ങളുംപ്രവർത്തന…
ന്യൂഡെല്‍ഹി: എക്‌സാലോജിക് - സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ…
മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി, കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം…
കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ…