തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം; യു.ഡി.എഫ് രണ്ട് സീറ്റ് പിടിച്ചെടുത്തപ്പോള്‍ എല്‍.ഡി.എഫിന് കുറഞ്ഞത് മൂന്ന് സീറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വര്‍ധിച്ചു. യു.ഡി.എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍.ഡി.എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു.
പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു.ഡി.എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് 397 വോട്ടിന് യു.ഡി.എഫ് വിജയിച്ചു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ ഈ വിജയങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കരുത്തേകും. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും. യു.ഡി.എഫ് വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തവര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍.
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയില്‍ ബി ജെ പി യെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ആദരണീയരായ ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരീല്‍ നടന്ന…
തിരുവനന്തപുരം:സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
തിരുവനന്തപുരം:കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻ്റെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി…
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…
കണ്ണൂർ:മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ്കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന പി…
ചെന്നൈ: പ്രതീക്ഷിച്ചതുപോലെ പ്രമുഖ വ്യവസായിയും എം പുരാൻ സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലന്റെ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ട്‌സില്‍…