Categories: Breaking News

വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവം: ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോട്ടയം: കളക്ട്രേറ്റില്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ബന്ദിയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എന്‍ജിഒ യൂണിയന്‍ കാര്‍ വനിതാ എഡിമ്മിനെ അടക്കം തടഞ്ഞ് വച്ചത്. പ്രാഥമിക കൃത്യനിര്‍വ്വഹണം പോലും തടസ്സപെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്നലെ കളക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ചേര്‍ന്ന യോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറര്‍ പി എസ് സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

 

ജീവനക്കാരോട് മാത്രമാണ് ജോയിന്റ് കൗണ്‍സിലിന് പ്രതിബദ്ധതയുള്ളതെന്നും മറ്റൊന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേബം ചൂണ്ടിക്കാട്ടി. ആശയങ്ങള്‍കൊണ്ടുള്ള പോരാട്ടമാണ് ജോയിന്റ് കൗണ്‍സില്‍ എല്ലാക്കാലതതും നടത്തുന്നത്. ഇതിനെ ഭയക്കുന്നവര്‍ വിറളിപൂണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന്. വിദ്യാഭ്യാസമുള്ളവരുടെ , വിവേകമുള്ളവരുടെ പ്രവര്‍ത്തനമേഖലയാണ് സിവില്‍ സര്‍വ്വീസ്. നിലപാടുകള്‍ ഉറക്കെ പറയാനും ചര്‍ച്ചചെയ്യാനും ജോയിന്റ് കൗണ്‍സില്‍ തയ്യാറാണ്. സംഘബലംകൊണ്ട് പോക്കൂത്ത് കാട്ടുന്നവര്‍ അതിന്റെ കാലം കഴിഞ്ഞു എന്നുള്ളത് മറന്നുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരാണ് ഒറ്റുകാര്‍ എന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. സമരകാലത്തെ ഐതിഹാസിക ചരിത്രം പറയുന്നവര്‍ നിരുപാധികം സമരം പിന്‍വലിച്ച ചരിത്രം തങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. മുന്നണിബന്ധത്തിന്റെ പേരില്‍ മിണ്ടാതെനില്‍ക്കുന്നത് വിധേയത്വമാണെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് സമരരംഗത്തേക്ക് ജോയിന്റ് കൗണ്‍സില്‍ ഇറങ്ങിയത്. ഭരണകൂടത്തിന് വാഴ്ത്ത്പാട്ടെഴുതാന്‍ ജോയിന്റ് കൗണ്‍സിലിനെ കിട്ടില്ല. ജീവനക്കാര്‍ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാത്തവര്‍ സമരം ചെയ്യുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരംവിജയിച്ചത് കണ്ട് സമനില തെറ്റിയവരാണ് ആഴ്ചകള്‍ പിന്നിട്ട സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കിയസ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റിയ ജീവനക്കാരി ഒരു പരാതിയുമില്ലാതെ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നിട്ടും ആ കാരണം പറഞ്ഞ് വനിതാ ജീവനക്കാരെയടക്കം പൂട്ടിയിട്ട് മുദ്രാവാക്യം വിളിക്കുന്നതല്ല സംഘശക്തിയെന്ന് ഇനിയെങ്കിലും ഇക്കൂട്ടര്‍ മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ ഡി അജീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി എന്‍ ജയപ്രകാശ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡി ബിനില്‍, എസ് പി സുമോദ്, എം ജെ ബെന്നിമോന്‍, എന്‍ അനില്‍, എസ് കൃഷ്ണകുമാരി, വി എസ് ജോഷി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷരര്‍ പി ഡി മനോജ് കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.കെ രതീഷ് കുമാർ , എ.സി രാജേഷ് , ബിജു മുളകുപാടം , ഇ.എ നീ യാസ് , വി.സി ജയന്തി മോൾ , പ്രദീപ് കുമാർ ആർ , ജില്ലാ കമ്മറ്റി അംഗങ്ങളായ ഏലിയാമ്മ ജോസഫ് , ദേവസൃ കെ.പി , ജെനി മോൻ എൻ.പി , എസ്. പ്രസന്നൻ , സന്തോഷ് കെ വിജയൻ , കെ.വിനു ,സുനീഷ് എം വി , ഷെജിൻ എം. ഷാജി , സുരേഷ് ബാബു , മേഖല ഭാരവാഹികളായ അനിത എൻ.കെ , ദീപ ജോർജജ് , പ്രജിത്ത് കെ ബാബു , ശ്യാം രാജ് പി.ആർ , മായാ ജോസഫ്, അനൂപ് എ.സി , അനൂപ് പുരുഷോത്തമൻ , ശ്രീലേഖ കെ.വി , അലക്സാണ്ടർ പി.വൈ എന്നിവർ നേതൃത്ത്വം നൽകി

News Desk

Recent Posts

റേഷൻകടകളിൽ നിന്ന് ധാന്യങ്ങൾ തിരിച്ചെടുക്കും, റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാർ

റേഷൻകടകളിൽ നിന്ന് ധാന്യങ്ങൾ തിരിച്ചെടുക്കും, റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാർ തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി…

18 minutes ago

ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ? മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി:മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.  വിമർശനം പൊതു ഇടങ്ങളിൽ നടത്തിയത്…

2 hours ago

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.

മലപ്പുറം: മൈത്രി വായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും പതാക ഉയർത്തലും നടന്നു.പ്രസിഡന്റ്‌ ഖാലിദ് മംഗലത്തേൽ ദേശിയ പതാക ഉയർത്തി.  വായനശാല…

2 hours ago

ആർട്ടിസ്റ്റ്കേശവൻ പുരസ്ക്കാരം 2025 ഗോപിനാഥ്കോഴിക്കോടിന് നൽകും.

അമ്പലപ്പുഴ:മലയാള നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സംഘടനയാണ് ആർട്ടിസ്റ്റ് കേശവൻഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ…

3 hours ago

ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം വയോധികൻ അറസ്റ്റിൽ.

തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്.  തുടർന്ന് കുടുംബം  പോലീസിൽ പരാതി…

10 hours ago

മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.

വളപട്ടണം:മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍.20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്,എടക്കാട് ബൈത്തുല്‍നിസാറിലെ ടി…

11 hours ago