BREAKING NEWS

നക്സ് ലൈറ്റ് തീവ്രവാദികളോ? പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ.

അഞ്ചൽ: നക്സ് ലൈറ്റ് തീവ്രവാദികളോ പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ ഒരു ജാഗ്രത നിർദ്ദേശമുണ്ട്..

കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം നടന്നത് എല്ലാവരും സ്ത്രീകളാണ് എന്നതാണ് കാര്യങ്ങളുടെ കിടപ്പ്. മണലിൽ ഭാഗത്ത് കനാലിന്റെ സൈഡിൽ കൂടി 4 സ്ത്രീകൾ സംശയയരമായി നടന്നു പോകുന്നത് കണ്ടു നാട്ടുകാർ ഏരൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച്പോലീസ് സ്ഥലത്ത് എത്തിയതിന് തുടർന്ന് ഇവർ പരിഭ്രാന്തരായി പല ഭാഗത്തേക്കും ഓടി അതിൽ ഒരു സ്ത്രീയെ പോലീസ് പിടികൂടി, ഇവർ അന്യഭാഷ സംസാരിക്കുന്നവരാണെന്ന് മനസ്സിലാക്കുകയും മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും സംശയം തോന്നി പത്തനാപുരം ഗാന്ധി ഭവനിൽ എത്തിക്കുകയും ചെയ്തു.

ചൊവ്വാഴ്ച അടവി പാറയുടെ (RPL ചെക്ക് പോസ്റ്റ് കഴിഞ്ഞു മണലിലേക്ക് പോകുന്ന റോഡ്) ഒരു കൂട്ടം സ്ത്രീകൾ (4 പേരോളം) ഇരിക്കുന്നത് കണ്ട് ആ ഭാഗത്ത്കാട് വെട്ടാൻ പോയവരാണ്  കണ്ടത് ഉടനെ തന്നെ അവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അപ്പോൾ തന്നെ പോലീസും, RPL  വാച്ചറന്മാരും സ്ഥലത്ത് എത്തുകയും  പോലീസിനെ കണ്ട് പരിഭ്രാന്തരായ ഇവർ നാലു ഭാഗത്തേക്കും ഓടിപ്പോയി എന്നാണ് അറിയാൻ കഴിഞ്ഞത് .പോലീസും RPL ജീവനക്കാരും ചേർന്ന് പരിസരത്തുള്ള കാടിന്റെ ഭാഗങ്ങളെല്ലാം നോക്കിയിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല .

ഇവർ ആരാണെന്നോ, എവിടുന്നു വന്നെന്നോ, അവരുടെ ഉദ്ദേശം എന്താണെന്നോ നാട്ടിൽ പുറത്ത് ഇപ്പോൾ ഭയാനകമായ ഒരു ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. ചിലർ പറയുന്നു പിള്ളേരെ തട്ടിക്കൊണ്ടു പോകാൻ വന്ന ടീം ആണെന്ന്, അല്ല നക്സ്റ്റ് ലൈറ്റ് തീവ്രവാദികളാണ്, അല്ല ഓരോ വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്താൻ വന്ന മോഷണ സംഘമാണെന്ന് മറ്റു ചിലർ. ഇവർ ആരാണെന്ന് ഇതുവരെ ആർക്കും അറിയില്ല.അഞ്ചൽ ഏരൂർ ആർ പി എൽ എസ്റ്റേറ്റ് ഭാഗത്താണ് ഈ വനിതകളെ കണ്ടെതെന്ന് നാട്ടുകാർ പറയുന്നത് ഏതായാലും പോലീസ് ജാഗ്രതയിലാണ് .

 

News Desk

Recent Posts

ഫാസിസവും വന്‍കിട വ്യവസായ സാമ്രാജ്യങ്ങളും ഡാനിയല്‍ ഗെറനെ (Daniel Guerin) ഓര്‍ക്കുമ്പോള്‍,കെ സഹദേവൻ.

ഫാസിസത്തിന് എക്കാലവും ഒരേ രൂപവും ഭാവവുമാണെന്ന് കരുതുന്നത് തീര്‍ച്ചയായും തെറ്റായ അനുമാനമായിരിക്കും. അത് സ്ഥല-കാല ഭേദങ്ങള്‍ക്കനുസരിച്ച് പുതുരൂപങ്ങള്‍ കൈക്കൊള്ളുകയും വര്‍ഗ്ഗ-വംശീയ…

9 mins ago

പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ്,സത്യൻ മൊകേരി വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌.

കൽപ്പറ്റ: പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ് രാവിലെ   കലക്ടറേറ്റിലെത്തിയാണ്‌ വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌. ജനങ്ങൾ…

1 hour ago

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യത; അഞ്ച് ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…

1 hour ago

ഫയലിൽ താനായിട്ട് ഇനി തീരുമാനമെടുക്കേണ്ടന്ന് തീരുമാനിക്കുന്ന രസികന്മാരും രസികത്തികളും സെക്രട്ടറിയേറ്റിലുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം:സി.പി ഐ (എം) അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ സമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സാലറി ചലഞ്ചിൽ…

2 hours ago

പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.

പാലക്കാട്:പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന്…

4 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ.

പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ , ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ…

15 hours ago