BREAKING NEWS

ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു.

തിരുവനന്തപുരം:സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും.
ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നു. ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന്‌ കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായി. ജീവനക്കാരുടെയേും പെൻഷൻകാരുടെയു ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

News Desk

Recent Posts

കൊല്ലത്ത് വീണ്ടും മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി. സംഭവം കൊല്ലം അഞ്ചല്‍…

3 hours ago

പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

വയനാട് പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി  പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ്…

3 hours ago

സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിതിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ള പതിനൊന്നു ജില്ലാ സമിതികൾ ഉടനെ വിളിക്കും.

കോട്ടയം: ശക്തമായ ജനകീയ സമരങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന സിൽവർ ലൈൻ പദ്ധതി എങ്ങനെയും നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രസ്തുത പദ്ധതിയുടെ…

3 hours ago

പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ബ്രിട്ടിഷ് ഡോക്യുമെന്ററി ഫിലിം മേക്കര്‍ അലന്‍ ഡങ്കന് നല്‍കിയ അഭിമുഖo.

കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് ഫൗസിയക്ക് പറയാനുള്ളത്. ഒമ്പതാം വയസിൽ, തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു അവൾ ഐഎസ് ഭീകരരുടെ തടവിലായത്.…

5 hours ago

പൊതുസേവനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്ന വലതുപക്ഷ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക -വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുസേവനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമൂഹിക -സാമ്പത്തിക സമത്വവും ഭരണഘടനാനുസൃതമായ സംവരണ വ്യവസ്ഥയും അട്ടിമറിക്കുന്നതിനും നിരന്തരം ശ്രമിച്ചു വരുകയാണെന്നും…

10 hours ago

നവീന്‍ ബാബുവിന്റെ ആത്മഹത്യ – പി.പി.ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങണം -കെ.പി.ഗോപകുമാര്‍,

കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിനെ അപക്വമായ പെരുമാറ്റത്തിലൂടെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്…

10 hours ago