BREAKING NEWS

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

തിരുവനന്തപുരം: മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണo,തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ യദുനേരത്തെ പരാതി നൽകിയിരുന്നു.കഴിഞ്ഞ ഏപ്രിൽ 27 ന് രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. പാളയത്തുവെച്ച് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആർടിസി ബസിന് കുറുകെ ഇട്ട് വാഹനം തടയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഡ്രൈവർ അശ്ലീ ആം​ഗ്യം കാണിച്ചത് ചോദിക്കാൻ വേണ്ടിയാണ് ബസ് തടഞ്ഞതെന്നാണ് മേയർ വിശദീകരിച്ചിരുന്നു. എന്നാൽ വാദം പൂർണ്ണമായും ശരിയോ എന്നത് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ യദു ഹർജി നൽകിയിരിക്കുന്നത്.

News Desk

Recent Posts

ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും, നാളെ ചുഴലിക്കാറ്റ്; കേരളത്തില്‍ വെള്ളിയാഴ്ച വരെ മഴ,

തിരുവനന്തപുരം : മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര…

4 hours ago

ആധുനിക യുഗത്തിൽപ്പോലും വോട്ടവകാശം വിനിയോഗിക്കാനറിയാത്തവരാകരുത്,നാം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് എത്ര നാളായി എന്നറിയാത്തവരാരും ഉണ്ടാകില്ല. ഒരാൾ രണ്ടെടുത്തു മൽസരിക്കുന്നു രണ്ടെടുത്തും ജയിക്കുന്നു. ഒരു സീറ്റ് രാജിവയ്ക്കുന്നു…

5 hours ago

മത്സരിക്കാന്‍ സ്വീറ്റിയും വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍…

12 hours ago

നവീന്‍ ബാബുവിന്റെ മരണം – വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അന്വേഷണത്തെ വഴി തെറ്റിക്കരുത് -കെ.പി.ഗോപകുമാര്‍

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഇപ്പോഴും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.പി…

12 hours ago

ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ 7 ഇസ്രായേലികളെക്കുറിച്ച് വിവരം ലഭിച്ചു.

ഒളിച്ചോടിയ സൈനികനും 2 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 7 ഇസ്രായേലികൾ ഇസ്രായേൽ സംഘർഷത്തിനിടെ ഇറാൻ്റെ ഏജൻ്റുമാരായി പ്രവർത്തിച്ചതായി സ്റ്റേറ്റ് അറ്റോർണി ഓഫീസ്…

12 hours ago

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി.

തളിപ്പറമ്പ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ആട് വസന്ത നിർമാർജന യജ്ഞo 2030' ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്…

13 hours ago