BREAKING NEWS

“സഭാതർക്കം: സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി”

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി. പള്ളികൾ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികളിൽ കുറ്റം ചുമത്തുന്ന നടപടികളുമായി മുന്നോട്ടു പോകാനാണു ഹൈക്കോടതി തീരുമാനം. നവംബർ എട്ടിനു ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, പൊലീസ്, കലക്ടർ, യാക്കോബായ സഭാംഗങ്ങൾ തുടങ്ങിയവർക്കു ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി.

എറണാകുളം, പാലക്കാട് ജില്ലകളിലായി ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണു കേസ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടർമാർക്കു നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാരും യാക്കോബായ സഭാംഗങ്ങളും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് കേസുകളിൽ കുറ്റം ചുമത്തുന്ന നടപടികൾക്കായി എതിർകക്ഷികളോടു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചത്. നേരിട്ടു ഹാജരാകാനായില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കേസുകളാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

News Desk

Recent Posts

മത്സരിക്കാന്‍ സ്വീറ്റിയും വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍…

7 hours ago

നവീന്‍ ബാബുവിന്റെ മരണം – വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അന്വേഷണത്തെ വഴി തെറ്റിക്കരുത് -കെ.പി.ഗോപകുമാര്‍

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഇപ്പോഴും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.പി…

7 hours ago

ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ 7 ഇസ്രായേലികളെക്കുറിച്ച് വിവരം ലഭിച്ചു.

ഒളിച്ചോടിയ സൈനികനും 2 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 7 ഇസ്രായേലികൾ ഇസ്രായേൽ സംഘർഷത്തിനിടെ ഇറാൻ്റെ ഏജൻ്റുമാരായി പ്രവർത്തിച്ചതായി സ്റ്റേറ്റ് അറ്റോർണി ഓഫീസ്…

7 hours ago

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി.

തളിപ്പറമ്പ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ആട് വസന്ത നിർമാർജന യജ്ഞo 2030' ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്…

7 hours ago

പുലിയുടെ കാല്പാടുകൾ പതിഞ്ഞ പ്രദേശത്തിൻ്റെ ചുറ്റുപാടും പുലിയുള്ളതായി സൂചന .

തളിപ്പറമ്പ:തളിപ്പറമ്പ്-പട്ടുവം റൂട്ടിൽ പുതിയ ദേശീയപാത വരുന്ന കണികുന്ന് പുളിയോട് ഭാഗത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ട സാഹചര്യത്തിൽ ഇവിടെ ഇന്ന്…

7 hours ago

ആലപ്പുഴ തീരദേശറെയിൽ പാതയിലെ യാത്രക്കാർ നാളെ തുറവൂർ പ്രതിഷേധിക്കുന്നു

രാവിലെ 7.25 നു ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ - എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞു…

8 hours ago