കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിതിനായി അന്വേഷണം ഊർജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പോലീസ് വിവരം തേടിയത്. കുട്ടി കന്യാകുമാരിയിൽ തന്നെയുണ്ടെന്നാണ് നിഗമനം.
കന്യാകുമാരിയിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുകയാണ് ഇതുവരെയുള്ള തിരച്ചിലിൽ സൂചനകളൊന്നുമില്ല ബീച്ചിലും അടഞ്ഞ് കിടക്കുന്ന കടകളിലും പരിശോധന തുടരുകയാണ്. ഇന്നലെ രാവിലെയാണ് അസം സ്വദേശിനിയായ തസ്മിത് തംസും വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും ബംഗളൂരു-കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥി പകർത്തിയ ചിത്രമാണ് തെരച്ചിലിൽ നിർണായകമായത്.
തിരുവനന്തപുരം:ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. പോസ്റ്റൽ…
ഡബ്ലിൻ:മിക്സഡ് ആയോധനകല പോരാളിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിപിപി ഓഫീസുകളിലേക്ക് മാർച്ച് ചെയ്യുന്നതിന് മുമ്പ് നൂറുകണക്കിന് ആളുകൾ…
ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൃഷ്ണദാസ് പ്രഭുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്…
ശ്രീനഗർ: ദാൽ തടാകം കാശ്മീർ ഇന്ന് ഉച്ചയ്ക്ക് പകർത്തിയ ചിത്രം
തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി…
കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ…