തളിപ്പറമ്പ് : ആലക്കോട് അരങ്ങം സ്വദേശി എം എം അനുപമയെ (40) യാണ് ഭർത്താവ് കെ അനുരൂപ് (42) ബാങ്കിൽ കയറി വെട്ടി കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ..3 മണി ഓടെയാണ് സംഭവം നടന്നത്. തലയിലും, ചുമലിലും കത്തിവാൾ കൊണ്ട് വെട്ടിയപ്പോഴുണ്ടായ പരിക്കുമായി അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് അനുരൂപിനെ നാട്ടുകാരും ബാങ്കിലുണ്ടായിരുന്നവരും ചേർന്ന് പിടികൂടി കെട്ടിയിട്ടു.
തുടർന്ന് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പൊലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെ ബാങ്കിലെത്തിയ അനുരൂപ് വിസിറ്റേഴ്സ് ഏരിയയിൽ അൽപ നേരം ഇരുന്ന ശേഷം ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു.
സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായ അനുരൂപ് കൈയിൽ കരുതിയിരുന്ന കത്തിവാൾ കൊണ്ട് അനുപമയെ വെട്ടി.
വെട്ടേറ്റ് ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമ അടുക്കളയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്നാലെയെത്തിയ അനുരൂപ് വീണ്ടും വെട്ടുകയായിരുന്നു.
പരിസരവാസികൾ അപ്പോഴേക്കും ബാങ്കിൽ ഓടിയെത്തി അനുരൂപിനെ കീഴ്പ്പെടുത്തി കെട്ടിയിടുകയും അനുപമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഉദയഗിരി താളിപ്പാറമ്പ്സ്വദേശിയായ അനുരൂപ് സ്വകാര്യ കാർ വിൽപ്പനശാലയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരു വർഷമായി മദ്യപാനത്തെ തുടർന്നുള്ള ഉപദ്രവത്തെ തുടർന്ന് അനുപമയും ആറു വയസുള്ള മകളും മാതാപിതാക്കളോടൊപ്പം ആലക്കോട് താമസം.അനുരൂപ് തളിപ്പറമ്പ് ഏഴാം മൈലിൽ വാടക വീട്ടിലുമാണ് താമസിക്കുന്നത്.
രാജൻ തളിപ്പറമ്പ്
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.…
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും…
*തിരുവിതാംകൂർ ദേവസ്വം ബോർഡ്* മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി യ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന…
തുടർഭരണം കൊള്ളയടിക്കാനുള്ള ലൈസൻസല്ല - വി എസ് ശിവകുമാർ തുടർ ഭരണം ജനങ്ങളെയും ജീവനക്കാരെയും കൊള്ളയടിക്കാനുള്ള ലൈസൻസല്ലെന്ന്' പിണറായി സർക്കാർ…
കർണാടക നിയമസഭയിൽ പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന സർക്കാർ പാസാക്കി. ബിജെപി ഇതിനെ "ഭരണഘടനാ…