ശമ്പള കമ്മീഷൻ ഉടനെ ഇല്ല, നിലവിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാനുള്ള ശ്രമം മാത്രം

 തിരുവനന്തപുരം: ശമ്പളവും പെൻഷനും കൃത്യമായി നൽകുക എന്ന ശ്രമംവിജയത്തിലെത്തിക്കാനുള്ള ശ്രമമാണ് ധനകാര്യ മന്ത്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ശമ്പള കമ്മീഷനെ നിയമിക്കുക എന്നത് ഇപ്പോൾ സർക്കാരിന് ആലോചിക്കാൻ പോലും കഴിയുന്നതല്ല സംസ്ഥാനത്ത് ശമ്പളവും പെൻഷനും നൽകുന്ന കാര്യത്തിൽ പോലും ഗവൺമെൻറ് വളരെ പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് പല സംസ്ഥാനങ്ങളിലും അത്തരം ധനസ്ഥിതി മെച്ചമല്ലാത്ത ഒരു സാഹചര്യം കൂടി നിലനിൽക്കുമ്പോൾ കേരളത്തിൽ കേന്ദ്രം വേണ്ടത്ര പരിഗണന നൽകാത്ത ഒരു സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ശമ്പള പരിഷ്ക്കരണ പെൻഷൻ പരിഷ്ക്കരണകമ്മീഷനെ നിയമിക്കുക എന്നുള്ളത് ഇപ്പോൾ വിചാരിക്കാൻ കഴിയില്ല എന്നാണ് ധനകാര്യ വകുപ്പിന്റെ വൃത്തങ്ങൾ പറയുന്നത്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽവേണ്ട ത്ര കൂടിയാലോചനകൾ നടത്തിയെങ്കിലും ഒരു എതിർപ്പ് വിളിച്ചു വരുത്തേണ്ട എന്നാണ് മുഖ്യമന്ത്രി ഈ കാര്യത്തിൽ എടുത്ത നിലപാട്. എന്നാണ് അറിയുന്നത്.

 പങ്കാളിത്തപെൻഷൻ്റെ കാര്യത്തിലും യാതൊരു ആലോചനയും നടക്കുന്നില്ല. ആശമാർനടത്തുന്ന സമരം പോലെ സമരം നടത്തിയാലെ വല്ലതും നടക്കു എന്നു പറയുന്ന ജീവനക്കാരും ഉണ്ട്.

വരും നാളുകളിൽ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധിയുടെ നാളുകളാണ് വരാൻ പോകുന്നത്.

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും കേരള ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചകൾക്കും കൃത്യമായ തീരുമാനം ആയിട്ടില്ല


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response