“ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ”

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്.
രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മസ്കിൻ്റെ സ്റ്റാർലിങ്ക് അടുത്തിടെ ജിയോയുമായും എയർടെല്ലുമായും സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്. ഡിഒടി (ഇന്ത്യൻ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേ ഷൻസ് വകുപ്പ്) സാറ്റലൈറ്റ് സ്പെക്ട്രം നൽകാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ബന്ധം സുഗമമാക്കുന്നതിന് സ്റ്റാർലിങ്കിന് ഉയർന്ന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇത് ദേശീയ സുരക്ഷയുൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളുയർത്തുന്നുവെന്നും 2ജി സ്പെക്ട്രം കേസിൽ സുപ്രീം കോടതിയുടെ വിധി ലംഘിക്കുന്നതാണന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്പെക്ട്രം ഒരു അപൂർവ വിഭവമായതിനാൽ സ്വകാര്യ കമ്പനികൾക്ക് തുറന്നതും സുതാര്യവുമായ ലേലത്തിലൂടെ മാത്രമേ അനുവദിക്കാവൂ. സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും നിയമലംഘനമായിരിക്കും. ഒരു വിദേശ ബഹിരാകാശ സ്ഥാപനത്തിന് സുപ്രധാന സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് രാജ്യത്തിന്റെ പ്രധാനപ്പെട്ട സുരക്ഷാ മേഖല കൾ പൂർണമായും തുറന്നുകൊടുക്കുന്നതിന് സമാനമാണ്. ഇലോൺ മസ്കിൻ്റെ സ്റ്റാർ ലിങ്ക്, പെന്റഗണിൻ്റെയും നാസയുടെയും സേവനദാതാവ് കൂടിയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. വിവേകശൂന്യമായ ഈ പ്രവൃത്തി നമ്മുടെ തന്ത്രപരമായ പ്രതിരോധ വിവരങ്ങൾ പെന്റഗണിന് ലഭിക്കുന്നതിനും ഐഎസ്ആർഒ വിവരങ്ങൾ ചോരുന്നതിനും ഇടയാക്കും.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ് പ്രസിഡന്റ്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളിയുടെയും നിർദേശങ്ങൾക്ക് പൂർണമായും കീഴടങ്ങുകയും ഇലോൺ മസ്കിന്റെ്റെ വ്യാപാരതാല്പര്യങ്ങൾ സുഗമമാക്കാൻ സമ്മതിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണമെന്നും സ്റ്റാർ ലിങ്കിന് സ്പെക്ട്രം വിഭവങ്ങൾ അനുവദിച്ചത് ഉടൻ പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

News Desk

Recent Posts

മൈക്രോ ഫിനാൻസ് ഭീഷണി , കുടുംബനാഥൻ തൂങ്ങി മരിച്ചു

ശാസ്താംകോട്ട : മൈക്രോ ഫിനാൻസ് ഭീഷണിയെ തുടർന്നാണ് , കുടുംബനാഥൻ തൂങ്ങി മരിച്ചതെന്ന് പരാതി. കുന്നത്തൂർ മാനാം പുഴ ഏഴാം…

25 minutes ago

കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ വൻ ലഹരി റാക്കറ്റ്

കൊച്ചി : പൊളിടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് കൈമാറിയതിന് പിന്നിൽ എറണാകുളത്തെ വൻ ലഹരി റാക്കറ്റ്. പിടിയിലായ അഹിന്ത മണ്ടൽ, സൊഹൈൽ…

2 hours ago

ആശാ വര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കാർമാർ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മൂന്നുപേരാണ് നിരാഹാരം…

2 hours ago

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല. എ വിജയരാഘവൻ

ദിവസം അഞ്ഞൂറു രൂപയും റും കൊടുത്ത് അഞ്ഞൂറു പേരെ സമരത്തിന് എത്തിച്ചിരിക്കുന്നു. ഇവർ ആശമാരല്ല ; എ വിജയരാഘവൻ  മലപ്പുറം…

4 hours ago

ശമ്പള കമ്മീഷൻ ഉടനെ ഇല്ല, നിലവിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാനുള്ള ശ്രമം മാത്രം

 തിരുവനന്തപുരം: ശമ്പളവും പെൻഷനും കൃത്യമായി നൽകുക എന്ന ശ്രമംവിജയത്തിലെത്തിക്കാനുള്ള ശ്രമമാണ് ധനകാര്യ മന്ത്രി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു ശമ്പള കമ്മീഷനെ…

5 hours ago