BREAKING NEWS

കണ്ണൂർ കലക്ടർ അവധിയിലേക്ക്, കലക്ടർക്കും കാര്യങ്ങൾ അറിയാമായിരുന്നോ വിവാദ പ്രസ്താവനകൾ ?

കണ്ണൂർ:കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക്. അരുൺ അവധി അപേക്ഷ നൽകിയതായാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നൽകാൻ കാരണം. നവീന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കലക്ടറുടെ നീക്കം. അതിനിടെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്‌സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസമായ ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നും വരുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.ഞാൻ ആരെയും ക്ഷണിച്ചിട്ടില്ല എന്ന് മാധ്യമങ്ങളോട് ജില്ലാ കലക്ടർ പറയുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പറഞ്ഞത് കലക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന് . എന്നാൽ ആ വാദം തിരുത്തുന്നതാണ് കലക്ടർ നൽകുന്ന മറുപടി സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത് അവരോട് ചോദിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു.

News Desk

Recent Posts

“പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥി”

പാലക്കാട്:പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള ശോഭ സുരേന്ദ്രന് തന്നെ പാലക്കാട്…

2 hours ago

“സിപിഎമ്മിനെ വിമർശിച്ച് ജി സുധാകരന്റെ കവിത”

തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിച്ച് മുൻ മന്ത്രി ജി സുധാകരന്റെ കവിത. ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേവ ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ട്.…

2 hours ago

“എംഡിഎംഎയുമായി നടി പിടിയിൽ:3 ഗ്രാം എംഡിഎംഎ കണ്ടെത്തി”

പരവൂർ: എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു പരവൂർ പൊലീസിന്റെ…

5 hours ago

“മോഷ്ടിച്ച ബൈക്കുമായി യുവാവ് പോലീസ് പിടിയിലായി”

മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേല്‍ക്കുളങ്ങരയില്‍ ചെന്നിറവിളയില്‍ അബ്ദുള്‍ നിസാര്‍ മകന്‍ അന്‍വര്‍ എന്ന് വിളിക്കുന്ന മുഹമ്മദ്(22)…

5 hours ago

“കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു:10 പേർക്ക് പരിക്ക്, 6 പേർ മെ‍ഡിക്കൽ കോളേജിൽ”

ഇടുക്കി: അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ്…

6 hours ago

“കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം”

"കോഴിക്കോടിൻ്റെ മുത്ത് ഹരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സൺ" തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി…

6 hours ago