പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള കമ്മീഷനെ നിയമിക്കാനും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികൾ പൂർണമായി അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എടപ്പാൾ കെ എം ഐ ഹാളിൽ വച്ച് നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സിനീഷ് പിജി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ കൌൺസിൽ അംഗം കെ കെ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജിസ്‌മോൻ പി വർഗീസ് സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി രതീഷ് പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ അബ്ദുൾ ബഷീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ഗിരിജ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആനന്ദൻ ജില്ലാ കമ്മിറ്റി അംഗം ടി സുജിത്ത് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. വട്ടംകുളം സ്റ്റാഫ് കോട്ടേഴ്സിന്റെ പണി പൂർത്തിയാക്കി ജീവനക്കാർക്ക് അടിയന്തരമായി അനുവദിക്കുന്നതിനും ഈഴുവതുരുത്തി വെളിയങ്കോട് മാറഞ്ചേരി എന്നീ വില്ലേജുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് ആയവ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നന്നംമുക്ക്,കാലടി വില്ലേജുകളിലെ ജലദൗർലഭ്യം അടിയന്തരമായി പരിഹരിക്കുന്നതിനും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു സമ്മേളനം 21 അംഗ മേഖലാ കമ്മിറ്റിയെയും 11 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ സിനീഷ് പിജി (പ്രസിഡന്റ് ), സിംല ടിവി, രാജേഷ് കെ ജി (വൈസ് പ്രസിഡണ്ടുമാർ), രതീഷ് വി (സെക്രട്ടറി), സുജേഷ് പി കെ, പുഷ്പ (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൾ ബഷീർ ( ട്രെഷറർ), ഫെമിന (വനിതാ സെക്രട്ടറി), സിജിന (പ്രസിഡന്റ് ).സമ്മേളനത്തിൽ 41 വനിതാ സഖാക്കൾ ഉൾപ്പെടെ 98 പേർ പങ്കെടുത്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…
കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…
കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍ എംപി കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു…
കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ…
ആശമാരുടെ സമരം: ചർച്ച പരാജയം, നാളെ മുതൽ അനിശ്ചിതകാല നിരാഹാരം തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ഇന്ന്…