ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തണം”–ജോയിന്റ് കൗൺസിൽ
ആറ്റിങ്ങൽ: സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ ഫെഡറലിസത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കാത്ത തരത്തിൽ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്നും പൊതുസേവന മേഖലയെ സംരക്ഷിച്ചുകൊണ്ട് സിവിൽ സർവീസിനെ ശക്തിപ്പെടുത്തണമെന്നും ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ ബഡ്ജറ്റിലുൾപ്പെടെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നുവെന്ന് പ്രചരിപ്പിക്കുകയും എന്നാൽ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും സമ്മേളനം വിലയിരുത്തി.
വി.ആർ ബീനമോൾ നഗറിൽ (ആറ്റിങ്ങൽ സഹകരണ ഭവൻ ഹാൾ) നടന്ന മേഖല സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ കൊടുത്തു തീർക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ മേഖല പ്രസിഡന്റ് ലിജിൻ.വി അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈത കുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്.വി, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഡി.ബിജിന, നോർത്ത് ജില്ലാ കമ്മിറ്റി അംഗം എം.മനോജ്‌കുമാർ, ആറ്റിങ്ങൽ മേഖല സെക്രട്ടറി വർക്കല സജീവ്, ജോയിന്റ് സെക്രട്ടറി അജിത്ത്.ജി, ട്രഷറർ ദിലീപ് എം.കെ, മേഖല വനിതാ കമ്മിറ്റി സെക്രട്ടറി ആശ എൻ.എസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്തുത്യർഹ സേവനം കാഴ്ചവച്ച വിവിധ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ ചടങ്ങിൽ വിതരണം ചെയ്തു.
മേഖലാ ഭാരവാഹികളായി ലത.ജി (പ്രസിഡന്റ്), ദിലീപ് എം.കെ, ഗിരീഷ് ബാബു (വൈസ് പ്രസിഡന്റുമാർ), വർക്കല സജീവ് (സെക്രട്ടറി), ജയൻ.ജെ, അജിത് സിംഗ് (ജോയിന്റ് സെക്രട്ടറിമാർ), അജിത്.ജി (ട്രഷറർ) എന്നിവരെയും
വനിതാ കമ്മിറ്റി ഭാരവാഹികളായി ആശ എൻ.എസ് (പ്രസിഡന്റ് ), ഉൽപ്രേക്ഷ. ജെ.ജി(സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.