പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ ആദിത്ത് (30), പി.എ ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തളിപ്പറമ്പ്, പാളയാട്, റോഡിലെ വി.എ റസിഡന്‍സിയില്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു.വിദേശത്തേയ്ക്കു പോകുന്നതിനു മുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.
CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച, ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം…
കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്. കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലുമാണ് പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും…
തളിപ്പറമ്പ:പറശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന.തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിൽ പ്രിൻസിപ്പൽ…
നെടുമുടി. ഓർമയായത് നാഗ സ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഗായിക രാധാ മോഹനൻ (62). ചേന്നങ്കരി പുതുപ്പറമ്പ് വീട്ടിൽ…
കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു…
സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.…