ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും
കാസർകോട് ജില്ലയിൽ
പരപ്പ ആസ്പിരേഷന്‍ ബ്ലോക്ക് പരിധിയില്‍ മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്കും പാര്‍ക്കിസണ്‍സ്, അപസ്മാരം, ഡിമെന്‍ഷ്യ തുടങ്ങിയ നാഡീ സംബന്ധമായ രോഗങ്ങൾക്കും തുടര്‍ ചികിത്സ നല്‍കുന്നതിനും മറ്റ് തെറാപ്പികള്‍ നല്‍കുന്നതിനുമായി ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും.
രാജ്യത്തെ 16 ആസ്പിരേഷണല്‍ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യം ലഭിക്കുന്നത്. ആദ്യമായാണ് ഒരു ആസ്പിരേഷണല്‍ ബ്ലോക്കിന് ഈ സംവിധാനത്തിന്റെ സേവനം ലഭിക്കുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ മെഡിക്കല്‍ ഓഫീസർമാര്‍ക്കും ആരോഗ്യ വകുപ്പ് ജീവക്കാര്‍ക്കും, തെറാപ്പിസ്റ്റുകള്‍ക്കും പ്രൊജക്ടിന്റെ ഭാഗമായി പരിശീലനം നല്‍കും. തുടര്‍ന്ന് ഒപി തുറക്കുകയും ആവശ്യമുള്ള ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും. നാഡീരോഗങ്ങളുമായി ബന്ധപ്പെട്ട് കഷ്ടതകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് തെറാപ്പിയിലൂടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത പ്രയോജനപ്പെടുത്തി കൂടുതല്‍ അളുകള്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇമ്പശേഖർ കെ
ഐഎസ് ജില്ലാ കലക്ടർ കാസർഗോഡ്
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…
സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ്…
ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ…
തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .…
സാംസ്‌ക്കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാസ്‌ക്കാരികോത്സവത്തിന്റെ നാലാം പതിപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ…
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കള്ളും…