BREAKING NEWS

“അതിക്രമങ്ങള്‍ സഭയില്‍എണ്ണിപ്പറഞ്ഞ് കെ കെ രമ”

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് അവര്‍ പറഞ്ഞു.

പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. 2 പ്രതികൾ അറസ്റ്റിലായി. കാലടി കോളേജിലെ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.
പൂച്ചാക്കലിൽ പെൺകുട്ടിയെ ആക്രമിച്ചത് പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണെന്നും രമ ആരോപിച്ചു. കുസാറ്റിൽ പെൺ കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളേജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. കെസിഎ കോച്ച് പെൺ കുട്ടികളെ പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വെച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. അതിൽ ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം. ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണ്.

സർക്കിരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. പ്രാദേശിക സിപിഎം പ്രതികളെ സംരക്ഷിക്കുന്നില്ല. കെസിഎയില്‍ കുട്ടികളെ പീഡിപ്പിച്ച കോച്ച് ഇപ്പോള്‍ ജയിലിലാണ്. പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണത്തിന്റെ ഇര ആണ് താൻ എന്നും വീണ ജോർജ് പറഞ്ഞു. ഇടത് നേതാക്കൾക്ക് എതിരെ സൈബർ ആക്രമണം നടത്തിയവർക്ക് കോൺഗ്രസ് പിന്നീട് പദവി നൽകി. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കാലത്തു ഇടത് സ്ഥാനാർഥിക്കെതിരെ മോർഫ് ചെയ്തു ചിത്രം പ്രചരിപ്പിച്ചു. വടകരയിൽ കെ കെ ഷൈലജക്ക് എതിരെ ആര്‍എംപി നേതാവ് പറഞ്ഞത് എന്താണെന്നും അവര്‍ ചോദിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

കെ കെ രമ അവതരിപ്പിച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പ്രമേയമാണ്. ഒരു നിലപാട് ഉണ്ടാകാവു എന്ന കാര്യത്തില്‍ തർക്കമില്ല. കാപ്പ കേസിൽ പ്രതിയായ ആളെ മാല ഇട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച ആളാണ് ഞങ്ങളെ നിലപാട് പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

2 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago