മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനം മുംബൈയിൽ തിരിച്ചിറക്കി. പുലർച്ചെ 2 മണിക്ക് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനമാണ് പത്തരയോടെ മുംബൈയിൽ തിരിച്ചിറക്കിയത്. അസർബൈജാന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം എത്തിയത്.പിന്നാലെ വിമാനം തിരിച്ച് വിട്ടു. എന്നാൽ മുംബൈയിൽ നടത്തിയ പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമെന്ന് വ്യക്തമായി. സംശയകരമായതൊന്നും കണ്ടെത്താനായില്ല. യാത്രക്കാർക്ക് താമസ ഭക്ഷണ സൌകര്യങ്ങൾ ഒരുക്കിയതായും നാളെ യാത്ര പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. 303 യാത്രക്കാരും 19 ക്യാബിൻക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നതിനു പകരം താൻ നിർവ്വഹിക്കേണ്ടതായ ഉത്തരവാദിത്തത്തിൽ…
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ…
കൊല്ലം: പ്രൗഢഗംഭീരമായ ദിനരാത്രങ്ങള്‍ സമ്മാനിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കൊല്ലം @ 75 പ്രദര്‍ശന വിപണന മേള കൊടിയിറങ്ങി.…
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ പിന്നെ എതിര് എന്തിന് ജി സുധാകരൻ.പരസ്യമായി അഭിപ്രായം പറയരുത് എന്ന്…
പീരുമേട്: പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു.…
തിരുവനന്തപുരം: സമൂഹത്തിന്‍റെ ജീവനാഡിയായ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നജീബ് കാന്തപുരം…