BREAKING NEWS

KSRTC ക്കെതിരായ പരാതി തിരുവനന്തപുരം മേയർക്ക് തിരിച്ചടി.

തിരുവനന്തപുരം നഗരസഭക്ക് സ്മാർട്ട് സിറ്റി വഴി ലഭിച്ച ബസുകൾ തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ മാറി സർവീസ് നടത്തുന്നതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി MLA മാരും പൊതുജനങ്ങളും രംഗത്ത്, കാട്ടക്കട, കോവളം, വെഞ്ഞാറുമൂട്, നെടുമങ്ങാട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന MLAമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരസഭ നാട്ടുകാരിൽ നിന്നും കരം വാങ്ങിയോ, കടക്കാരിൽ നിന്ന് നികുതി പിരിച്ചോ വാങ്ങിയതല്ലയെന്നും കേന്ദ്ര സർക്കാർ വാങ്ങി നൽകിയ വാഹനങ്ങൾ നഗരത്തിലെ സമ്പന്നൻമാർക്ക് മാത്രമായി ഓടിക്കാൻ പാടില്ലയെന്നും ഗ്രാമപ്രദേശത്തുള്ളവർ തിരുവനന്തപുരം നഗരത്തിൽ വരണ്ടയെന്നത് ശരിയല്ലയെന്നും മേയർ സമ്പന്ന വിഭാഗത്തിൻ്റെ വക്താവായി മാറുന്നത് ശരിയല്ലെന്നും കടുത്ത പ്രതിഷേധം ഉയർത്തുമെന്നും അവർ പറയുന്നു. മുൻപ് KSRTC ബസിനെ തടഞ്ഞ് ഡ്രൈവറെ പിരിച്ച് വിടാൻ നടത്തിയ ഇടപെടലുകൾ തിരിച്ചടിച്ചത് പോലെ ഇതും തിരിച്ചടിക്കുന്നതാണ് കാണുന്നത്. ഫെയ്സ്ബുക്കുകളിൽ മേയർക്കെതിരെ ശക്തമായ പ്രതിഷേധ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. KSRTC യിലെ ഭരണ, പ്രതിപക്ഷ യുണിയനുകളും മേയർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. KSRTC ഓടിച്ച ഇലട്രിക്ക് ബസുകളുടെ ലാഭം ചോദിക്കുന്ന മേയർ നഗരത്തിൽ 10 രൂപക്ക് ഓടിച്ചത് മൂലമുണ്ടായ നഷ്ടം നികത്താൻ തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി KSRTC യെ രക്ഷിക്കാൻ നിരവധി പദ്ധതികളുമായി വരുമ്പോൾ ശമ്പളം പോലും കൃത്യമായി എന്ന് ലഭിക്കുമെന്ന് പോലും അറിയാത്ത തൊഴിലാളികളെ വീണ്ടും പട്ടിണിക്കിടാൻ മേയർ തയ്യാറാകരുതെന്നും തിരുവനന്തപുരം നഗരത്തിൽ വോട്ടുള്ള 3 ലക്ഷം ജീവനക്കാരും പെൻഷൻകാരും ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണെന്നും പറയുന്നു. ടെക്നോപാർക്കിൽ 2 ഉം 3 ഉം ലക്ഷം വാങ്ങുന്നവർ 10 രൂപക്ക് KSRTC ഇലട്രിക്ക് ബസിൽ യാത്ര ചെയ്യണമെന്ന പിടിവാശി മേയർ ഉപേക്ഷിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

മേയർ ആര്യ രാജേന്ദ്രൻ്റെ വാക്കുകൾ.

തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാർബൺ ന്യുട്രൽ അനന്തപുരി എന്നത്. നഗരത്തിലെ ജനങ്ങൾക്ക് ഏറ്റവും സുഗമമായും കുറഞ്ഞ നിരക്കിലും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ KSRTC സ്വിഫ്റ്റിന് വാങ്ങി നൽകിയത്. അതിന്റെ ഭാഗമായി രൂപം കൊടുത്ത ഒരു ത്രികക്ഷി കരാർ വ്യവസ്ഥ പ്രകാരമാണ് ഈ വൈദ്യുതി ബസുകൾ സർവീസ് നടത്തേണ്ടത്. എന്നാൽ KSRTC ഈ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായാണ് പരിശോധയിൽ കാണുന്നത്.

നഗരപരിധി വിട്ടുള്ള സർവീസുകൾക്ക് നഗരസഭ വാങ്ങി നൽകിയ വൈദ്യുതി ബസ് ഉപയോഗിച്ചു എന്നതാണ് പ്രധാനമായും കാണുന്ന കരാർ ലംഘനം. നഗരസഭയുടെ പരിധിയും കഴിഞ്ഞ്, സമീപ ജില്ലയിലേക്ക് വരെ നഗരസഭ വാങ്ങി നൽകിയ വൈദ്യുതി ബസുകൾ സർവീസ് നടത്തുന്നതായി നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പരാതികൾ വന്നിരുന്നു. തുടർന്ന് നഗരസഭയുടെ ഇന്റെഗ്രേറ്റഡ് കമാന്റ് ആൻഡ് കൺട്രോൾ സെന്റർ (ICCC) ൽ നടത്തിയ GPS പരിശോധനയിൽ പരാതികൾ വസ്തുതയാണെന്ന് ബോധ്യപ്പെട്ടു. കൂടാതെ വൈദ്യുതി ബസുകളുടെ റൂട്ടുകൾ, ടിക്കറ്റ് നിരക്കുകൾ എന്നിവ നഗരസഭയുമായി കൂടിയാലോച്ച് നിശ്ചയിക്കണം എന്ന കരാറിലെ വ്യവസ്ഥയും ലംഘിക്കപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിലേക്കായി ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നഗരസഭ പരാതി നൽകിയിട്ടുണ്ട്. സർക്കാർ തീരുമാനം വന്നതിന് ശേഷം തുടർനടപടികൾ ഭരണസമിതി ആലോചിച്ച് തീരുമാനിക്കും. നഗരത്തിലെ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറക്കാനും നഗരവാസികൾക്ക് കുറഞ്ഞ നിരക്കിൽ ഫലപ്രദമായ പൊതുഗതാഗതസൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള വൈദ്യുതി ബസുകളുടെ സേവനം ആ ആവശ്യത്തിന് തന്നെ ഉപയുക്തമാകുന്നു എന്നത് നഗരസഭ ഉറപ്പ് വരുത്തും.

പാവം ജനങ്ങൾ എന്താണ് വേണ്ടത് എല്ലാവരും ഒന്നു പറഞ്ഞേക്കണേ……..?

News Desk

Recent Posts

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

5 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

6 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

6 hours ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

6 hours ago

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…

7 hours ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…

7 hours ago