കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഐപി എസ് ഉദ്ഘാടനം ചെയ്തു. വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അതിൽ അമ്പതും പൊലിഞ്ഞു വീണത് വീടുകൾക്കുള്ളിൽ ആണെന്നത് അതീവ ഗൗരവാർഹമായ കാര്യമാണെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എഡിജിപി പറഞ്ഞു.സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്.കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിധികളുണ്ടെന്നും .ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽരാജ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നൃപൻ ചക്രവർത്തി,കെപിഒഎ സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത്, നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി, കെ പി ഒ എ തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ് എസ് ജയകുമാർ, കെ പി എ റൂറൽ ജില്ലാ പ്രസിഡണ്ട് ജി എസ് കൃഷ്ണലാൽ എന്നിവർ സംസാരിച്ചു.സംവാദ പരിപാടിക്ക് കെ പി ഒ എ ജില്ലാ സെക്രട്ടറി ആർ കെ ജ്യോതിഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.
ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാല ദിവസം KSRTC ബഡ്ജറ്റ് ടൂറിസം വഴി ചാർട്ട് ചെയ്ത് എത്തിച്ചേരുന്ന 4860 പേർക്ക് പൊങ്കാലയിടാനുളള സാധനങ്ങൾ ഉൾപ്പെടെ…
കോഴിക്കോട് : രാസലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കാൻ ജീവനക്കാരുടെ സമൂഹം പ്രചരണം ശക്തമാക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ.…
ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ…
കൊല്ലം : സി.പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ പടുകൂറ്റൻ പ്രകടനവും, വോളൻ്റിയർമാർച്ചും നടന്നു. തുടർന്ന്…
കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ്…
കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് 'വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ…