തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു.
വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓഫീസ് സമുച്ചയങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിപാടികളിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം, സിവിൽ സർവീസ് സംരക്ഷണ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വർക്കല, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട്, പാലോട്, കഴക്കൂട്ടം, മെഡിക്കൽ കോളേജ്, പട്ടം, വികാസ് ഭവൻ, ഡി.എച്ച്.എസ് എന്നീ പത്ത് മേഖലകളിലെയും മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സിവിൽ സർവീസ് സംരക്ഷണ ദിനാചരണ പരിപാടികൾ ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാതല അനുസ്മരണവും, സിവിൽ സർവീസ് സംരക്ഷണ ദിനാചരണവും വികാസ് ഭവൻ അങ്കണത്തിൽ സംസ്ഥാന കമ്മറ്റി അംഗം ആർ. സരിത ഉദ്ഘാടനം ചെയ്തു. ടി അജികുമാർ (മെഡിക്കൽ കോളേജ്), നോർത്ത് ജില്ലാ പ്രസിഡന്റ് ആർഎസ് സജീവ് (നെടുമങ്ങാട്), വൈസ് പ്രസിഡന്റുമാരായ എസ്.ദേവികൃഷ്ണ (ഡിഎച്ച്എസ്), വി.സന്തോഷ് (ആറ്റിങ്ങൽ), ജോയിന്റ് സെക്രട്ടറിമാരായ ജി.എസ് സരിത (പട്ടം), വൈ.സുൽഫീക്കർ (വർക്കല), സെക്രട്ടറിയേറ്റ് അംഗങ്ങളായ പുത്തൻകുന്ന് ബിജു (പാലോട്), ഗിരീഷ് എം.പിള്ള (വാമനപുരം), ജില്ലാ കമ്മിറ്റിഅംഗം സജികുമാർ (കഴക്കൂട്ടം) എന്നിവർ വിവിധ ഓഫീസ് സമുച്ചയങ്ങളിൽ നടന്ന ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ സൗത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പബ്ലിക് ഓഫീസ്, സിവിൽ സ്റ്റേഷൻ, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, ശാസ്തമംഗലം, നെയ്യാറ്റിൻകര, കാട്ടാക്കട, വിഴിഞ്ഞം, പാറശ്ശാല എന്നിവിടങ്ങളിൽ നടന്ന ദിനാചരണ പരിപാടികൾ ജോയിന്റ് കൗൺസിൽ സംസ്ഥാന -ജില്ലാ നേതാക്കളായ എസ് അജയകുമാർ, ആർ.സിന്ധു, വി.ശശികല, യു.സിന്ധു, വിനോദ് വി.നമ്പൂതിരി, ആർ.കലാധരൻ, ബീന എസ്.നായർ, ദീപ ഒ.വി, ജയരാജ് സ്റ്റാൻലി, ഇ.ഷമീർ എന്നിവർ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ 'സോളിഡാരിറ്റി'യും വിദ്യാർത്ഥി സംഘടനയായ 'എസ്.ഐ.ഒ'യും വഖഫ് ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കരിപ്പൂർ എയർപോർട്ട് മാർച്ച്…
കോഴിക്കോട് :പ്രശസ്ത നടൻ മാമുക്കോയ യുടെ ഓർമ്മയ്ക്കായ് നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം…
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിയമത്തിൻ്റെ നൂലാമാലയിൽ…
തിരുവനന്തപുരം:ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ഒരൊറ്റ ഭേദഗതി നിര്‍ദ്ദേശം പോലും പരിഗണിക്കാതെ ഏകപക്ഷീയമായി വഖഫ് നിയമ ഭേദഗതി പാസ്സാക്കിയതിനെ സി പി…
തിരുവനന്തപുരം:ഇറിഗേഷൻ വകുപ്പിലെ ഒന്നും രണ്ടും പ്രോജക്ടുകളിലെ ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കാത്ത…
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ…