ആരോഗ്യവകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ ഓഫ് സെറ്റ് പ്രസ്സിന്റെ പ്രവർത്തനം നിർത്താൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു
കോടിക്കണക്കിന് രൂപയ്ക്കുള്ള പ്രിന്റിംഗ് സ്വകാര്യ ഏജൻസിക്ക് കൈമാറാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് പ്രസ്സ് അടച്ച് പൂട്ടുന്നത്.
ഫാമിലി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രസ്സിൽ 36 തസ്തികകൾ നിലവിലുണ്ട്. ഇത് കേന്ദ്ര ഫണ്ട് ലഭിക്കുന്ന സ്ഥാപനമാണ്. എന്നാൽ കാലങ്ങളായി പ്രസ്സിൽ യാതൊരു നവീകരണ പ്രവർത്തനങ്ങളും നടത്താൻ സർക്കാർ തയ്യാറായിട്ടില്ല.
പോളിയോ നിർമാർജനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോസ്റ്ററുകളും ആരോഗ്യകേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഫോമുകളും എം സി എച്ച് രജിസ്റ്റർ ഉൾപ്പെടെയുള്ളവയും ഇവിടെ പ്രിൻ്റ് ചെയ്ത് വിതരണം ചെയ്തു വരികയായിരുന്നു. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ നിലച്ചത് പ്രസ്സിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ജീവനക്കാരുടെ ഒഴിവുകൾ നികത്താത്തതും പ്രതിസന്ധിയാണ്.
ഒരു അസിസ്റ്റൻറ് മെഷീൻ ഓപ്പറേറ്ററും ഒരു ഓഫീസ് അറ്റൻഡന്റും നാല് ലസ്കർമാരും ഒരു ബൈൻഡറുമാണ് നിലവിൽ ജോലി ചെയ്യുന്നത്.
ഇത്രയും സ്റ്റാഫുകളെ ഉപയോഗിച്ച് ജനറൽ ഹോസ്പിറ്റലിലേക്ക് വേണ്ട എല്ലാവിധ പ്രിന്റിംഗ് വർക്കുകളും ചെയ്യാൻ ഇപ്പോഴും ചെയ്യുന്നുണ്ട്.
ഹെൽത്ത് സർവീസ് അഡിഷണൽ ഡയറക്ടറുടെ (ഫാമിലി വെൽഫെയർ) അധ്യക്ഷതയിൽ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ബൈൻഡർ മെഷീൻ ഓപ്പറേറ്റർ,പ്രൂഫ് റീഡർ എന്നീ തസ്തികകളിലേക്ക് ബൈ ട്രാൻസ്ഫർ വഴി നിയമനം നടത്തുന്നതിനും തസ്തികയിലേക്ക് പി എസ് സി വഴി നിയമനം നടത്തുന്നതിനും തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
SHSRC യുടെ നേതൃത്വത്തിൽ പ്രസ്സിനെ കുറിച്ച് വിശദമായ ഒരു പഠനം നടത്തിയിരുന്നുവെങ്കിലും അതിൻറെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
പ്രിന്റിങ് സമഗ്രികൾ വാങ്ങുന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതിന് തീയതി പോലും നിശ്ചയിക്കുന്നതിന് മുമ്പ് പെട്ടെന്ന് ഒരു യോഗം ചേർന്ന് പർച്ചേസിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയായിരുന്നു. ഈ യോഗത്തിൽ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ അസിസ്റ്റന്റിന്റെ അധിക ചുമതല വഹിക്കുന്ന സോഷ്യൽ സയന്റിസ്റ്റിനെ മാത്രമാണ് ഉൾപ്പെടുത്തിയത്. തിടുക്കത്തിലുള്ള ഈ നടപടി സംശയം ഉയർത്തുന്നതാണ്.
സർക്കാരിന് പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കുന്ന ഈ പ്രസ്സ് പുനരുദ്ധരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം. നിലവിലുള്ള തസ്തികകൾ സംരക്ഷിക്കുകയും ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുകയും ചെയ്താൽ മാത്രമെ പ്രസ്സിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുകയുള്ളൂ. പ്രിന്റിങ്ങിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടികളിൽ സുതാര്യത ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിയ പ്രസ്സിനെ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും പുനരുദ്ധാരണത്തിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ…
കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി…
തിരുവനന്തപുരം : വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട്…
കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം…
CPIM ജനറൽ സെക്രട്ടറി ആയിതെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ എം എ ബേബിക്ക് പ്രവർത്തകർവൻ വരവേൽപ്പ് നൽകി എകെജി…
കഴിഞ്ഞ 9 വർഷമായി ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തിട്ട് ഇപ്പോൾ ശമ്പളം കൂടി നിഷേധിക്കുന്ന നയവുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണെന്ന് കേരള…