Categories: Breaking News

*ശമ്പളം മുടക്കി ആനുകൂല്യം നിഷേധിക്കാൻ സർക്കാർ ശ്രമിക്കുന്നു: ചവറ ജയകുമാർ*

കഴിഞ്ഞ 9 വർഷമായി ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തിട്ട് ഇപ്പോൾ ശമ്പളം കൂടി നിഷേധിക്കുന്ന നയവുമായി ഇടത് സർക്കാർ മുന്നോട്ട് പോവുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ആരോപിച്ചു.
വനിതാ ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ്, ഐ.സി.പി.എസ് ജീവനക്കാരുടെ ശമ്പളം നിഷേധിച്ചതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
1276 ജീവനക്കാർക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം നിഷേധിക്ക പ്പെട്ടത്.സംസ്ഥാന ബഡ്ജറ്റിൽ ശമ്പളം നൽകുന്നതിനുള്ള തുക വകയിരുത്താത്തതാണ് കാരണം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശമ്പള തുക വിതരണം ചെയ്യുന്നതിന് ഇപ്പോൾ അഡീഷണൽ ഓതറൈസേഷൻ നൽകി. വരുന്ന മാസങ്ങളിൽ ശമ്പളം വീണ്ടും മുടങ്ങും.ശമ്പളയിനത്തിൽ ബഡ്ജറ്റിൽ ഒരു രൂപ പോലും നീക്കിവയ്ക്കാൻ ഇപ്പോഴും സർക്കാർ തയ്യാറാകുന്നില്ല.

ശമ്പളം മുടക്കുമ്പോൾ  മറ്റ് ആനുകൂല്യങ്ങൾക്കായി സമരം ചെയ്യാതെ ശമ്പളമെങ്കിലും ലഭിച്ചാൽ മതിയെന്ന അവസ്ഥയിലേക്ക് ജീവനക്കാരെ തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്.  പ്രക്ഷോഭങ്ങളുടേയും പ്രതിഷേധങ്ങളുടേയും ഫലമായി ശമ്പളം അനുവദിച്ച് നൽകുന്നതിന് ഉത്തരവായിട്ടുണ്ട്. എന്നാൽ മൂന്ന് മാസത്തേക്ക് മാത്രം അഡീഷണൽ ഓതറൈസേഷൻ അനുവദിച്ച് കൊണ്ടുള്ള ഈ ഉത്തരവും ആശങ്ക ജനിപ്പിക്കുന്നതാണ്. മൂന്ന് മാസത്തിന് ശേഷം ജീവനക്കാർ വീണ്ടും സമരവുമായി ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടും.

ശമ്പള വിതരണം തടസ്സപ്പെടാതിരിക്കുന്നതിന് കൃത്യമായ ബഡ്ജറ്റ് വിഹിതം അനുവദിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ഇത്തരത്തിൽ ഇടപെടലുകൾ നടത്താതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. രാഘേഷ് അധ്യക്ഷത വഹിച്ചു.

ആർ.എസ്. പ്രശാന്ത്കുമാർ, മോബിഷ് പി.തോമസ്, ഷൈജി ഷൈൻ, അരുൺ ജി. ദാസ്, ഹരികുമാർ, ബി.എൻ .ഷൈൻകുമാർ, എൻ.ആർ.ഷിബി, അനൂജ് , സമീർ, റെനി രാജ്, ജ്യോതിഷ് , ബാലു പവിത്രൻ,ജയകൃഷൻ, സുധീഷ് കുമാർ, വിൻസ്റ്റൺ, സുജിത്ത്, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി

News Desk

Recent Posts

ഇ.ജെ ഫ്രാൻസിസ് ദിനം സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ…

9 hours ago

*കൊല്ലം സിറ്റി പോലീസിന്റെ ബ്രേവ്ഹാർട്ട് പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തേടുന്നു*

കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി…

9 hours ago

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പിന്  ആകെ 263 പോളിംഗ് ബൂത്തുകള്‍

തിരുവനന്തപുരം : വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട്…

11 hours ago

*കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടും;  കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കും, ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉന്നതലയോഗം*

കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം…

11 hours ago

ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ. ഓഫ്സെറ്റ് പ്രസ്സ് അടച്ചുപൂട്ടാനുള്ള <br>നീക്കം ഉപേക്ഷിക്കുക –  ചവറ ജയകുമാർ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ ഓഫ് സെറ്റ് പ്രസ്സിന്റെ പ്രവർത്തനം നിർത്താൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ…

11 hours ago

എം എ ബേബിക്ക്<br>വൻ വരവേൽപ്പ്

CPIM ജനറൽ സെക്രട്ടറി ആയിതെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ എം എ ബേബിക്ക് പ്രവർത്തകർവൻ വരവേൽപ്പ് നൽകി എകെജി…

11 hours ago