Categories: Breaking News

കോൺസെൻട്രേഷൻ ക്യാമ്പും ഗ്യാസ് ചേംബറും മാത്രമല്ല ഫാസിസം: ബിനോയ് വിശ്വം

കഴക്കൂട്ടം: ഇന്ത്യയിൽ ഫാസിസം കടന്നുവന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാ ഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാ ണാനിടയായത് ആശങ്ക ഉണർത്തുന്നതാ ണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

കോൺസെൻട്രേഷൻ ക്യാമ്പും ഗ്യാസ് ചേംബറും ഉണ്ടെങ്കിൽ മാത്രമേ ഫാസിസ്റ്റ് ആവു എന്ന് അവർ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം ചോദിച്ചു. തെരുവിൽ പശുവിനെ പൂജിക്കുകയും മനുഷ്യനെ തല്ലിക്കൊല്ലുകയും ചെയ്യുന്നത് ഫാസിസം അല്ലെങ്കിൽ മറ്റ് എന്താണെന്ന് പറയുവാനുള്ള ബാധ്യത

ഇത്തരം ആളുകൾക്ക് തന്നെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അന്യമത വിദ്വേഷം ഇളക്കിവിട്ടു ആരാധനാലയങ്ങളും സ്കൂളുകളും മനുഷ്യന്റെ വീടും വസ്തു വകകളും തീയിട്ടും സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചും വലിച്ചിഴച്ചും ഒടുവിൽ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തും കൊലചെയ്തു ആർത്തു വിളിക്കുന്നതിന്റെ പേര് ഫാസിസം എന്നല്ലെങ്കിൽ മറ്റെന്താണ്. ഭാരതം സമീപകാലത്തു കണ്ടു വിറങ്ങലിച്ചതാണ് ഇതൊക്കെയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

1925 ൽ യു പി യിലെ കാൺപൂരിൽ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അതിന്റെ ആദ്യ സമ്മേളനത്തിൽ പൂർണസ്വരാജ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ച വർഷം 1964 ആണ് കേരളത്തിൽ കണ്ണൂരിലെ പാറപ്രത്ത് സിപിഐ രൂപീകരിച്ചത് 1939 ൽ ആണ്. ഈ ചരിത്ര സത്യങ്ങളിൽ ഇപ്പോൾ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന പാതകമാണെന്നും സി പി ഐ സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തിൽ സിപിഐ, സിപിഎം ബന്ധം ശക്തമായി തുടരണമെന്നും ഇന്ത്യയ്ക്ക് മാതൃകയായി കേരളത്തിൽ നിലകൊള്ളുന്ന ഇടതു ജനാധിപത്യ മുന്നണി,രാജ്യത്തെ ബദൽ രാഷ്ട്രീയത്തിൻ്റെ വഴിയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് എപ്പോഴും ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കണം. ഇന്ത്യയിൽ ആശാവർക്കർമാർക്ക് ഉയർന്ന ശമ്പളം നൽകുന്ന സംസ്ഥാനം കേരളമാണ്. ഈ സമരത്തെ എൽഡിഎഫിനെയും സർക്കാരിനെയും അടിക്കാനുള്ള വടിയായി ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ഇടതുപക്ഷം തൊഴിലാളി സമരങ്ങളെ എതിർക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷ പ്രധാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഭാഷ ശരിയല്ലെങ്കിൽ ഒപ്പം നിൽക്കുന്നവർ പോലും നമ്മളെ സംശയത്തോടെ കാണുന്ന അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എൽഡിഎഫിൽ അകത്തു പറയേണ്ടത് അകത്തും പുറത്തു പറയേണ്ടത് പുറത്തും പറയും. ഇത് എൽഡിഎഫിനെ ദുർബലമാക്കാനല്ല മറിച്ച് ജനപക്ഷത്തു നിന്ന് അതിനെ ശക്തിപ്പെടുത്താനാണ് എന്നും അദ്ദേഹം പറഞ്ഞു.

 

കഴക്കൂട്ടം മണ്ഡലം സെക്രട്ടറി

ചന്തവിള മധു അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,അസി. സെക്രട്ടറി കെ എസ് അരുൺ ,സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ,

എൽ സി സെക്രട്ടറി അഡ്വ. പ്രതീഷ് മോഹൻ, കെ ദേവകി, ആശാ ബാബു,

പൗഡിക്കോണം അശോകൻ, അഡ്വ.സി.എ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

News Desk

Recent Posts

പ്രവീൺ വീട്ടിലെത്തുമ്പോൾ രവീണയും സുരേഷും വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചതോടെ ദമ്പതികൾക്കിടയിലും തർക്കം ഉടലെടുത്തു. പ്രവീണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

ഹരിയാനയിലെ ഭിവാനിയിൽ നഗരത്തിന് പുറത്തുള്ള ഒരു അഴുക്കുചാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രവീൺ എന്ന യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രവീണിന്റെ…

5 hours ago

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, തുടങ്ങിയവർ അഭിനയിക്കുന്നകേപ്ടൗണ്‍ ട്രെയ്‌ലര്‍ ലോഞ്ച്.

കൊച്ചി:എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന…

5 hours ago

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പൂജ.

കൊച്ചി:വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കിജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ…

5 hours ago

“ഹത്തനെ ഉദയ” (പത്താമുദയം) ഏപ്രിൽ 18-ന്.

കൊച്ചി: നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഹത്തനെ ഉദയ"…

5 hours ago

മാപ്പു പറയുന്ന വീഡിയോ പ്രചരിപ്പിച്ചതാണോ മനുവിന്റെ മരണകാരണം???

കൊല്ലം: മാപ്പു പറയുന്ന വീഡിയോ പ്രചരിപ്പിച്ചതാണോ മനുവിന്റെ മരണകാരണം???അഭിഭാഷകന്‍ പി ജി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിറവം സ്വദേശി ജോണ്‍സണ്‍…

5 hours ago

അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി – മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം:ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി…

5 hours ago