“മുഖ്യമന്ത്രിയുടെ രാജി സിപിഎം ആവശ്യപ്പെടണം:വി.മുരളീധരൻ”

കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്ന് വി.മുരളീധരൻ. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. മകൾ ജയിലിലേക്ക് പോകുമ്പോഴും അച്ഛൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ് ,ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ ട്രോളാനാണ് എ.കെ ബാലൻ പറയുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു. മാസപ്പടിയെന്ന പേരിൽ കോടികൾ വാങ്ങിയത് എന്ത് സേവനത്തിനെന്ന് വിശദീകരിക്കാൻ കൈകൾ ശുദ്ധമെന്ന് പറയുന്ന പിണറായി ഇതുവരെ സാധിച്ചിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. എമ്പുരാന്‍റെ പേരിലല്ല, സിനിമയുടെ അണിയറക്കാർക്കെതിരെ ഇ.ഡിയുടെ നടപടിയുണ്ടാകുന്നതെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കെതിരെ ദേശാഭിമാനിയും കൈരളിയും നടത്തുന്ന പ്രചാരണവേലക്ക് മറ്റ് മാധ്യമങ്ങൾ കൂട്ട് നിൽക്കരുതെന്നും വി.മുരളീധരൻ പ്രതികരിച്ചു.

News Desk

Recent Posts

വിപ്ലവഗാനം പാടിയ സംഭവംക്ഷേത്രോപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു.

കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ…

32 minutes ago

കൊല്ലം ജില്ലാ കലക്ടറുടെ പേരിലും പണം തട്ടിപ്പ് ശ്രമം.

കൊല്ലം:വാട്സ്ആപ്പ് വഴി പണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ പേരിലും സന്ദേശം. പള്ളിമൺ വില്ലേജ് ഓഫീസർ ക്കാണ് സന്ദേശം…

33 minutes ago

“കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ സുധാകരന്‍”

വക്കഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി…

15 hours ago

“പലസ്തീനെ കാണുന്നവർ മുനമ്പത്തെ ജനതയെ കാണുന്നില്ല : വി.മുരളീധരൻ”

മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി…

15 hours ago

“അടുത്ത ഊഴം കൃസ്ത്യൻ സ്വത്തുക്കൾ:മുഖ്യമന്ത്രി”

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു…

16 hours ago

സുകാന്ത് മകളെ ലൈംഗീക ചൂഷണത്തിരയാക്കിയെന്ന പിതാവിന്റെ പരാതി

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു.…

1 day ago