BREAKING NEWS

തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്

ലളിത്പൂർ: തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്ര രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.കേരള എക്സ്പ്രസ് ട്രെയിൻ തകർന്ന ട്രാക്കിലൂടെ ഓടി.സംഭവം ഉത്തർപ്രദേശ് ലളിത്പൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ. പരാതി നൽകി യാത്രക്കാർ.

കഴിഞ്ഞ ഞാറാഴ്ച  തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സ്‌ ആണ് ഉത്തരപ്രദേശിൽ വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ ലളിത്പൂർ സ്റ്റേഷന് സമീപം ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഈ സമയത്താണ് കേരള എക്സ്പ്രസ്സ്‌ ആ വഴി എത്തിയത്. അപകടം തിരിച്ചറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ ചുവന്ന കൊടി ട്രെയിനിനു നേരെ വീശി. ഇത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും മൂന്ന് കോച്ചുകൾ തകർന്ന ട്രാക്കിലൂടെ കടന്നു പോയിരുന്നു.

നിർത്തിയിട്ട ട്രെയിൻ ഒടുവിൽ സാവധാനം ട്രാക്കിലൂടെ കടത്തിവിടുക ആയിരുന്നു. അതിനിടെ ത്സാൻസി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരാതി നൽകി. സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ച എന്നത് അവ്യക്തമാണ്. വീഴ്ച പരിശോധിച്ച നടപടി എടുക്കും എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. സംഭവത്തിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

3 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

3 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

3 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

9 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

10 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

10 hours ago