കോഴിക്കോട്:ഇൻസ്റ്റാഗ്രാംചാറ്റ് പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല. അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും . കുട്ടികളുടെ നിലപാടുകൾ എങ്ങോട്ടേക്കാണ്. തോളിൽ കയ്യിട്ടു നടക്കേണ്ടെന്ന് സൗഹൃദം പങ്കിടേണ്ടുന്ന ജീവിതത്തിലെ ഒന്നുമറിയാത്ത പ്രായത്തിലുള്ള കുട്ടികൾ ഇത്തരം സംഘർഷ സംവിധാനങ്ങൾക്ക് പോയാൽ വരും നാളുകളിൽ എങ്ങനെയാകും നമ്മുടെ നാട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്യൂഷന്‍ സെന്ററിലെ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചുണ്ടായ കലാപരിപാടികള്‍ക്കിടയില്‍ നടന്ന വാക്കേറ്റവും കയ്യാങ്കളിയുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി സ്‌കൂളിലെ അഞ്ച് പത്താം ക്ലാസ് വിദ്യാർഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ ജുവൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.
താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പോലീസ് അന്വേഷണത്തിന് പുറമെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് ചുമതല. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…
തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ് വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത് നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…
സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…