മേഘയുടെ മരണം : അന്വേഷണം മലപ്പുറം സ്വദേശിയിലേക്ക്, ഐ ബി ഉദ്യോഗസ്ഥനുമായി സൗഹൃദത്തിലായത് പഞ്ചാബിലെ പരിശീലനത്തിനിടെ

കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമു ണ്ടായിരുന്നെന്നാണ് വിവരം. പഞ്ചാബിൽ പരിശീലനത്തിനിടെ യാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടു കാരോട് പറഞ്ഞിരുന്നു. ആദ്യം വീട്ടുകാരുടെ ഭാഗത്ത് നിന്ന് എ തിർപ്പുയർന്നുവെങ്കിലും പിന്നീട് അവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്ക്കെത്തിയപ്പോൾ ഇയാൾ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിന് മു മ്പിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം

മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങ ളിൽ നിന്നാണ് വീട്ടുകാർ ദുരൂഹതകൾ മനസിലാക്കിയത്. അ ടുത്തകാലത്ത് അധികം ആരോടും സംസാരിക്കാതെ കൂടുതൽ സമയം മേഘ ഫോണിൽ ചെലവഴിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീട്ടുകാരുടെയും കൂടു തൽ സഹപ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം പൊലീ സ് കൂടുതൽ നടപടികളിലേക്ക് കടക്കും. മേഘയുടെ ഫോൺ പൂർണമായും തകർന്നതിനാൽ അതിൽ നിന്ന് വിവരങ്ങൾ ശേ ഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. മേഘയുടെ ഫോൺ നമ്പരി ലേക്ക് സംഭവത്തിന് തൊട്ടുമുമ്പുള്ള കാൾ ലിസ്റ്റുകൾ പൊലീസ് ശേഖരിച്ചു.ഇതിലൂടെ അവസാനം ആരെയാണ് മേഘവിളിച്ചിരുന്നെന്നു മനസ്സിലാകും. താൻ ഇനി ജീവിച്ചിരിക്കില്ലെന്നും ഇപ്പോൾ തന്നെ ഞാൻ ജീവൻ വെടിയുമെന്നും സ്വന്തം സുഹൃത്തിനോട് പറഞ്ഞിട്ടാണോ ആത്മഹത്യയിലേക്ക് വഴുതി വീണത്. പരിശീലനത്തിനിടെ സൗഹൃദം പ്രണയമായി മാറിയതും. അത് വളർന്ന് വിവാഹത്തിലേക്ക് എത്തിയതും പിന്നീട് അത് തകരാൻ കാരണമായതും അന്വേഷിക്കേണ്ടതായിട്ടുണ്ടെന്ന് പോലീസ് വിശദീകരണം. ആൺ സുഹൃത്തിനെ ചോദ്യം ചെയ്താൽ പൂർണ്ണ വിവരം അറിയാം. ചെറിയ പ്രായത്തിൽ പ്രണയം തലയ്ക്ക് പിടിച്ചാൽ അത് പൂർണ്ണമായും ഉപേക്ഷിക്കുക നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ചെയ്ത കടുംകൈയാകാം ആത്മഹത്യ

News Desk

Recent Posts

മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നചിത്രംഎമ്പുരാൻ

മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റ്മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ…

3 hours ago

കൊച്ചിയിൽ ലഹരി വേട്ട, അരകിലോ എംഡിഎംഎ പിടിച്ചു

കൊച്ചി: സിറ്റിയിൽ വൻ ലഹരി വേട്ട. 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി മുഹമ്മദ് നിഷാം അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ…

4 hours ago

ശാസ്താം കോട്ട’ ശുദ്ധജല തടാക തീരത്ത് കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന് നീക്കം

ശാസ്താം കോട്ട: കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അമ്പലക്കടവിന് സമീപം കുന്നിൽ ചരിവ് ഇടിച്ച് കെട്ടിട നിർമ്മാണത്തിന്…

4 hours ago

പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം…

4 hours ago

സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത അടിസ്ഥാനരഹിതവും, അപലപനീയവുo.

തിരുവനന്തപുരം:അഴിമതി കേസിൽ വിജിലൻസ് പിടിയിലായ കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണെന്ന 24 വാർത്ത…

4 hours ago

വൈഗൈ നദീതീരത്തെ ഗോപുരനഗരമായ മധുര ആറ് ദിവസം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷവേദിയായി മാറും.

മധുര:സി.പി ഐ (എം)ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ മധുരയിൽ ചേരും.ഒന്നാം തീയതി വൈകുന്നേരമാണ്…

9 hours ago