Accident

കെ എസ് ആർ ടി സി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി അഞ്ച് പ്രാവശ്യം തുടർച്ചയായി മുഖത്തടിച്ചതായി പരാതി.

അങ്കമാലി:കെ എസ് ആർ ടി സി ഡ്രൈവറെ ഇരുചക്ര വാഹന യാത്രക്കാരി അഞ്ച് പ്രാവശ്യം തുടർച്ചയായി മുഖത്തടിച്ചതായി പരാതി.ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയ്ക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജു ആണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ചാലക്കുടി സ്വദേശിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി.

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയ കാര്യം തിരക്കിയതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ പരാതി. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നാണ് ഡ്രൈവർ പറയുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആർടിസിക്ക് നഷ്ടം വരുത്തിയതിനുമാണ് കേസ്.

എന്നാൽ ഡ്രൈവർക്കെതിരെ യുവതിയും രം​ഗത്തെത്തി. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയ ബസ്സിനെ തടഞ്ഞു നിർത്തി പ്രതികരിക്കുകയാണ് താൻ ചെയ്തത് എന്നാണ് യുവതി പറയുന്നത്.പണ്ടൊക്കെ KSRTC ഇടിച്ചിട്ടോ, റോഡിലെ വെള്ളം കെട്ടി കിടക്കുന്നത് തെറിപ്പിച്ചിട്ടോ പോയാൽ നോക്കി നിന്ന് പോഴ്ത്തം പറഞ്ഞ് പോകുന്ന കാലം കഴിഞ്ഞു. ഇപ്പോൾ അപ്പോൾ തന്നെ പ്രതികരിക്കാൻ തയ്യാറായവരുടെ കാലം. നിയമം നിയമത്തിൻ്റെ വഴി. നമുക്ക് നമ്മുടെ വഴി എന്ന സ്ഥിതിയായി.

News Desk

Recent Posts

പച്ചിലകാട്ടി പേടിപ്പിക്കേണ്ട.ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. കോവൂർ കുഞ്ഞുമോൻഎം എൽ എ.

ശാസ്താംകോട്ട: പച്ചിലകാട്ടി പേടിപ്പിക്കേണ്ട. ഇന്ന് രാവിലെ ഈ വാർത്ത കണ്ടപ്പോൾ മാനസികമായി പ്രയാസം തോന്നി. സർക്കാർ ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം…

51 mins ago

ദന ചുഴലിക്കാറ്റ് വൻ നാശം വിതച്ചത് രണ്ട് സംസ്ഥാനങ്ങളിൽക്കൂടി രാവിലെ 3 ന് തീരത്ത് ആഞ്ഞു വീശുന്നു. തുടക്കം150 കിലോമീറ്റർ വേഗത

ന്യുദില്ലി:ദന ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയിലും പശ്ചിമ ബംഗാളിലുംകനത്ത നാശം വിതച്ച് മുന്നോട്ടു കടക്കുന്നു. ആളപായമില്ല. മരങ്ങൾ കടപുഴകി വീണു.. ഇപ്പോൾ…

4 hours ago

ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.

കൊല്ലം: ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മൂന്നു പേർക്ക് പരുക്കേറ്റു.  വെെകുന്നേരം 6.45ഓടെയായിരുന്നു…

14 hours ago

“സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചത് സ്വാഗതം ചെയ്യുന്നു കുടിശിക സംബന്ധിച്ച് വ്യക്തത വേണം:ജോയിന്റ് കൗണ്‍സില്‍”

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും കുടിശികയില്‍ ഒരു ഗഡു (3 %) അനുവദിച്ചതിനെ ജോയിന്റ് കൗണ്‍സില്‍…

16 hours ago

“നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ”

തിരുവനന്തപുരം:നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ്…

17 hours ago

“വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍ “

വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ സിദ്ദിഖ് മകന്‍ ശ്യാം (29)…

17 hours ago