Accident

ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.

കൊല്ലം: ദേശീയപാതയിൽ കല്ലുംതാഴം ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. മൂന്നു പേർക്ക് പരുക്കേറ്റു.  വെെകുന്നേരം 6.45ഓടെയായിരുന്നു അപകടം. ദേശീയപാതയ്ക്ക് അരികിൽ നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്.

യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന ഒരു ബസിനും കാറിനും മുകളിലേക്കാണ് ശിഖരം ഒടിഞ്ഞു വീണത്. ബസ് ഡ്രൈവർ അടക്കം മൂന്നുപേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി രാത്രി വെെകിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

News Desk

Recent Posts

“സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചത് സ്വാഗതം ചെയ്യുന്നു കുടിശിക സംബന്ധിച്ച് വ്യക്തത വേണം:ജോയിന്റ് കൗണ്‍സില്‍”

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും കുടിശികയില്‍ ഒരു ഗഡു (3 %) അനുവദിച്ചതിനെ ജോയിന്റ് കൗണ്‍സില്‍…

3 hours ago

“നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ”

തിരുവനന്തപുരം:നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ്…

4 hours ago

“വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന പ്രതി പിടിയില്‍ “

വയോധികരെ ആക്രമിച്ച് മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ശാസ്താംകോട്ട പള്ളിശ്ശേരിയില്‍ ചരുവില്‍ ലക്ഷംവീട്ടില്‍ സിദ്ദിഖ് മകന്‍ ശ്യാം (29)…

4 hours ago

വീണ്ടും ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം,രണ്ട് പേർക്ക് പരിക്ക്. 50 ഓളം റോക്കറ്റ്കൾ തൊടുത്തു വിട്ടത്.ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയത്..

വീണ്ടും ഇസ്രയേലിൽ അൻപതോളം റോക്കറ്റ് ആക്രമണം നടത്തി.നഹരിയ മേഖലയിൽ 50 ഓളം റോക്കറ്റുകളുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 10.45…

7 hours ago

സംസ്ഥാനത്ത് മലയാള ഭാഷയ്ക്ക് ചില വകുപ്പുകളിൽ ഇപ്പോഴും അയിത്തം കൽപ്പിക്കുന്നു.

തിരുവനന്തപുരം: മലയാളി എപ്പോഴും ഇംഗ്ലീഷ് ഭാഷയെ സ്വപ്നം കാണുന്നവരാണ്. മാതൃഭാഷ വേണം വേണ്ടാ എന്നതരത്തിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സർക്കാർ…

8 hours ago

ഫാസിസവും വന്‍കിട വ്യവസായ സാമ്രാജ്യങ്ങളും ഡാനിയല്‍ ഗെറനെ (Daniel Guerin) ഓര്‍ക്കുമ്പോള്‍,കെ സഹദേവൻ.

ഫാസിസത്തിന് എക്കാലവും ഒരേ രൂപവും ഭാവവുമാണെന്ന് കരുതുന്നത് തീര്‍ച്ചയായും തെറ്റായ അനുമാനമായിരിക്കും. അത് സ്ഥല-കാല ഭേദങ്ങള്‍ക്കനുസരിച്ച് പുതുരൂപങ്ങള്‍ കൈക്കൊള്ളുകയും വര്‍ഗ്ഗ-വംശീയ…

9 hours ago