വർക്കല അയന്തി പാലത്തിനു സമീപം 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്സ‌്പ്രസ്സ് തട്ടിയാണ് അപകടം.രണ്ടുപേരും ആറ്റുകാൽ പൊങ്കാലയ്ക്ക് അനുബന്ധമായി അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടുന്ന പതിവുണ്ട്. ഇവിടേക്ക് പോകവെ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം. ഇവരുടെ വീടിന് മുന്നിലുള്ള പാളത്തിലാണ് അപകടം. വർക്കല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
തിരുവനന്തപുരം : വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ്…
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സംഘടിപ്പിച്ച ഒമ്പത് ദിവസം നീളുന്ന സെമിനാറും കലാപരിപാടികളും സംഘടിപ്പിച്ചു .…
തിരുവനന്തപുരം : വിലക്കയറ്റവും ജീവിതചെലവും ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും, പന്ത്രണ്ടാം…
വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത്…
തളിപ്പറമ്പ്:വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി.പട്ടുവം മംഗലശേരിയിലെ ഫുൾ ജോളി…
തളിപ്പറമ്പ:കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു.പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രൻ നെയാണ് രക്ഷിച്ചത്.അമ്പത് അടി ആഴവും…