തളിപ്പറമ്പ:തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു.തളിപ്പറമ്പിന് പുറമെ പയ്യുന്നൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൻ്റെ പരിധിയിൽ നാലോളം സ്ഥലത്താണ് ചൊവ്വാഴ്ച്ച പകൽ അഗ്നി ബാധയുണ്ടായത്.പരിയാരം ചെനയന്നൂരിലെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിന് മുന്നിൽ സ്വകാര്യ വ്യക്തികളുടെ ഏഴ് ഏക്കറ യോളം സ്ഥലം കത്തിനശിച്ചു.കശുമാവുകളും കുറ്റിക്കാടുകളും ഉണങ്ങിയ പുല്ലും കത്തിനശിച്ചു.കാഞ്ഞിരങ്ങാട് ആർ ടി ഒ ഗ്രൗണ്ടിന് സമീപത്ത് ഒരേക്കറോളം സ്ഥലത്താണ് തീ പടർന്നത്.ഉണങ്ങിയ പുല്ലും കുറ്റിക്കാടുകളും ഉണങ്ങിയ മരക്കഷണങ്ങളും കത്തിനശിച്ചു.ഗ്രേഡ് അസി: സ്റ്റേഷൻ ഓഫിസർ
കെ സഹദേവൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യു സേനാംഗങ്ങളായ പി വി ഗിരീഷ്, കെ വി അനൂപ്, ടി വിജയൻ, എസ് ടി അഭിനവ്,
വി ജയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ചെറിയൂർ പാറയിൽ 10 ഏക്കറോളം സ്ഥലം കത്തി നശിച്ചു.
രാജൻ തളിപ്പറമ്പ
കൊല്ലം: മയക്കുമരുന്ന് വിതരണ സംഘത്തിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. കോതമംഗലം, ആയപ്പാറ, പണിക്കൊടി ഹൗസില്‍ അഭിജിത്ത് (23) ആണ് ഇരവിപുരം…
വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാലകവർന്നു.…
ഗാന്ധിജി ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ സി.പിഎം നേതാവ് ജി സുധാകരനും സി.പി ഐ നേതാവ്…
റിയാദ്: സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അം ഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മു ഴുവൻ മൂടുന്ന…
കേരളത്തിൻ്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പം രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ…
കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ ന്യൂഡൽഹി കേരള ഹൗസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന…